പാൽ സംഭരണത്തിൽ 14% വർധനവ് നേടി മിൽമസതേൺ ഡെയറി ഫുഡ് കോൺക്ലേവ് ജനുവരിയിൽരാജ്യത്ത് പുതിയ വാടക കരാർ നിയമം നിലവില്‍വന്നുറഷ്യൻ എണ്ണയുടെ ഇറക്കുമതി മൂന്നുവർഷത്തെ താഴ്ന്ന നിലയിലേക്ക്ക്രൂഡ് ഓയില്‍ വില 2027ല്‍ വെറും $30 ഡോളറാകുമെന്ന് ജെപി മോര്‍ഗന്‍

അമേരിക്കയിൽ നിന്ന് പാചകവാതകം ഇറക്കുമതി ചെയ്യാൻ ഇന്ത്യ

ന്യൂയോർക്ക്: അമേരിക്കയിൽ നിന്ന് പാചകവാതകം (എൽപിജി) ഇറക്കുമതി ചെയ്യാൻ ഒരുവർഷത്തെ കരാറിൽ ഒപ്പുവച്ച് ഇന്ത്യയുടെ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ. ചരിത്രത്തിലാദ്യമാണിതെന്നും ലോകത്തെ ഏറ്റവും വേഗം വളരുന്നതും ഏറ്റവും വലുതുമായ എൽപിജി വിപണി അമേരിക്കയ്ക്ക് തുറന്നുകൊടുക്കുകയാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർജീപ് സിങ് പുരി എക്സിൽ വ്യക്തമാക്കി.

ഇന്ത്യ എൽപിജി സ്രോതസ്സുകളെ വൈവിധ്യവൽക്കരിക്കുകയാണെന്നും ജനങ്ങൾക്ക് കുറഞ്ഞചെലവിൽ‌, തടസ്സമില്ലാതെ എൽപിജി ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ കുടുംബങ്ങൾക്ക്, പ്രത്യേകിച്ച് പ്രധാനമന്ത്രി ഉജ്വല യോജനയുടെ ആനുകൂല്യം നേടുന്ന വനിതകൾക്ക് കുറഞ്ഞ ചെലവിൽ എൽപിജി ലഭ്യമാക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കി.

വർഷം 2.2 മില്യൻ ടൺ എൽപിജി വാങ്ങാനാണ് കരാർ. ഇന്ത്യയിലേക്കുള്ള മൊത്തം എൽപിജി ഇറക്കുമതിയുടെ 10 ശതമാനമാണ് ഇതുപ്രകാരം അമേരിക്കയിൽ നിന്നെത്തുക.

കരാർ ഒപ്പിടുന്നതിന് മുൻപായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസിഎൽ), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) കമ്പനികൾ യുഎസിലെത്തി എണ്ണക്കമ്പനികളുമായി ചർച്ച നടത്തിയിരുന്നു.

ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ ഈ വർഷം തന്നെ യാഥാർഥ്യമായേക്കുമെന്നാണ് സൂചനകൾ. യുഎസിന്റെ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാനുള്ള നടപടികൾക്കും ഇന്ത്യൻ കമ്പനികൾ തുടക്കമിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ എൽപിജി ഇറക്കുമതിക്കുള്ള കരാറിലേക്കും ഇന്ത്യൻ കമ്പനികൾ കടന്നത്.

40,000 കോടിയുടെ ബാധ്യത
ഒരുവർഷത്തിനിടെ രാജ്യാന്തര എൽപിജി വില 60% കൂടിയെന്ന് പറഞ്ഞ ഹർദീപ് സിങ് പുരി, പക്ഷേ ഈ വിലക്കയറ്റം ഇന്ത്യയിൽ പ്രതിഫലിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ഉജ്വല യോജനക്കാർക്ക് സിലിണ്ടറിന് 500-550 രൂപയാണ് ചെലവ്. മറ്റുള്ളവർക്ക് ഇത് ശരാശരി 1,100 രൂപയാണ്.

രാജ്യാന്തര വിലവർധനയുടെ ആഘാതം ആഭ്യന്തര വിലയിൽ പ്രതിഫലിക്കാതിരിക്കാനായി 40,000 കോടിയുടെ ബാധ്യതയാണ് കേന്ദ്രം ഏറ്റെടുത്തത്. നിലവിൽ ഇന്ത്യ എൽപിജിയുടെ ഭൂരിഭാഗവും വാങ്ങുന്നത് ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നാണ്.

X
Top