പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

2030 ഓടെ 65 ശതമാനത്തിലധികം വൈദ്യുതി ഫോസില്‍ ഇതര ഇന്ധനങ്ങളില്‍ നിന്ന്

ന്യൂഡല്‍ഹി: 2030 ല്‍, 65 ശതമാനത്തിലധികം വൈദ്യുതി ഉല്‍പാദിപ്പിക്കുക ഫോസില്‍ ഇതര ഇന്ധനങ്ങളില്‍ നിന്നായിരിക്കും. ഹരിത ഊര്‍ജത്തെക്കുറിച്ചുള്ള സിഐഐ സമ്മേളനം അഭിസംബോധന ചെയ്ത് ഊൗര്‍ജ മന്ത്രി ആര്‍.കെ. സിംഗാണ് ഇക്കാര്യം പറഞ്ഞത്. 65 ശതമാനം വൈദ്യുതിയാണ് ഫോസില്‍ ഇതര ഇന്ധനങ്ങളില്‍ നിന്ന് ലക്ഷ്യം വയ്ക്കുന്നത്.

എന്നാല്‍ ഉത്പാദനം മെച്ചപ്പെടുന്നതോടെ ശേഷി അതിലും ഉയര്‍ന്നേയ്ക്കും. 2030ഓടെ ഇന്ത്യയ്ക്ക് 90 ജിഗാവാട്ട് സൗരോര്‍ജ്ജ നിര്‍മ്മാണ ശേഷിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഇതില്‍ 15-20 നിര്‍മാണ ശേഷി ഉപയോഗത്തിലാണ്.

ഉല്‍പ്പാദന ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീംII (പിഎല്‍ഐ-II) പ്രകാരം 40 ജിഗാവാട്ട് കൂട്ടിച്ചേര്‍ക്കപ്പെടും. കൂടുതല്‍ സോളാര്‍ സംവിധാനങ്ങള്‍ സജ്ജീകരിക്കാന്‍ മന്ത്രി വ്യവസായികളോട് അഭ്യര്‍ത്ഥിച്ചു. 170 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജം (വലിയ ജലവൈദ്യുത ഉല്‍പ്പാദനം ഉള്‍പ്പെടെ) രാജ്യത്ത് ഉണ്ടെന്നും, മറ്റൊരു 80 ജിഗാവാട്ട് നിര്‍മ്മാണത്തിലാണെന്നും അദ്ദേഹം അറിയിച്ചു.

2030 ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജം കൈവരിക്കാനാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദനശേഷി 35-40 ദശലക്ഷം ടണ്‍ ആയിരിക്കും. 25 ദശലക്ഷം ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ശേഷി സ്വായത്തമാക്കാന്‍ വ്യവസായികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

X
Top