അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

‘തീരുവകള്‍ക്ക് ഇന്ത്യയെ തടയാനാകില്ല’: വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഐഎംഎഫ്

മുംബൈ: വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായി ഇന്ത്യ തുടരുമെന്നും രാജ്യത്തിന്റെ ജിഡിപി (മൊത്തം ആഭ്യന്തര ഉത്പാദനം) 6.6 ശതമാനം ഉയരുമെന്നും അന്തര്‍ദ്ദേശീയ നാണയ നിധി (ഐഎംഎഫ്). പുതിയ അനുമാന പ്രകാരം പ്രകടനത്തില്‍ ഇന്ത്യ, ചൈനയെ മറികടക്കും. 4.8 ശതമാനം വളര്‍ച്ചയാകും ചൈനയുടേത്. ആഭ്യന്തര ഉപഭോഗം, ഉത്പാദനത്തിലെ പുനരുജ്ജീവനം, സേവന മേഖലയുടെ വികാസം എന്നിവയാണ് കരുത്താകുക.

തീരുവയുടെ ആഘാതം നിലനില്‍ക്കുന്നുണ്ടെന്ന കാര്യം ഫണ്ട് സ്ഥിരീകരിച്ചു. പക്ഷേ അത് കനത്ത ആഘാതമേല്‍പ്പിക്കില്ല.ഇന്ത്യയുടെ ആദ്യപാദ പ്രകടനം മികച്ചതാണ്.

കലണ്ടര്‍വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.2 ശതമാനമായി ഫണ്ട് കുറച്ചിട്ടുണ്ട്.

തീരുവ ആഘാതം പ്രതീക്ഷിച്ച തോതിലില്ല
യുഎസ് ചുമത്തിയ 50 ശതമാനം തീരുവയുടെ ആഘാതം പ്രതീക്ഷിച്ച തോതിലില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ശക്തമായ ഉപഭോഗം, ഉത്പാദന പ്രവര്‍ത്തങ്ങള്‍, സ്വകാര്യ നിക്ഷേപം എന്നിവ ആഘാതം തരണം ചെയ്യാന്‍ ഇന്ത്യയെ സഹായിച്ചു.

ആഗോള സമ്പദ് വ്യവസ്ഥ ദുര്‍ബലമാകുന്നു
ആഗോള സമ്പദ് വ്യവസ്ഥ 3.1 ശതമാനം നിരക്കില്‍ വളരുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട് പറഞ്ഞു. ഇത് 2025, 2024 വര്‍ഷങ്ങളിലെ യഥാക്രമം 3.2 ശതമാനത്തേയും 3.3 ശതമാനത്തേയും അപേക്ഷിച്ച് കുറവാണ്. വികസിത രാഷ്ട്രങ്ങള്‍ ശരാശരി 1.6 ശതമാനം നിരക്കില്‍ വളരുമ്പോള്‍ വളര്‍ന്നുവരുന്ന വിപണികളുടെ കാര്യത്തില്‍ ഇത് 4.2 ശതമാനമാകും.പണപ്പെരുപ്പം കുറഞ്ഞുവെങ്കിലും പ്രവണത അസമമാണ്. അമേരിക്കയില്‍ പണപ്പെരുപ്പം ലക്ഷ്യത്തിന് മുകളിലായപ്പോള്‍ മറ്റ് സമ്പദ്വ്യവസ്ഥകളില്‍ വില സമ്മര്‍ദ്ദങ്ങള്‍ കുറഞ്ഞു.

X
Top