റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

ഇന്ത്യ വന്ദേഭാരത് 4.0 ട്രെയ്‌നുകള്‍ നിര്‍മ്മിക്കുന്നു, ലക്ഷ്യം കയറ്റുമതി

ന്യൂഡല്‍ഹി:കയറ്റുമതി ചെയ്യുക എന്ന ലക്ഷ്യത്തോടെ, വന്ദേ ഭാരത് 4.0 എന്ന പേരില്‍ സെമി-ഹൈ-സ്പീഡ് ട്രെയിനിന്റെ പുതിയ പതിപ്പ് ഇന്ത്യ വികസിപ്പിക്കും.റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.നൂതന റെയില്‍വേ സാങ്കേതികവിദ്യയുടെ ആഗോള വിതരണക്കാരാകാനുള്ള ആദ്യ ചുവടുവെപ്പാണിത്.  മെച്ചപ്പെട്ട എഞ്ചിനീയറിംഗും മികച്ച യാത്രാ സുഖ സൗകര്യങ്ങളുമായിരിക്കും പ്രത്യേകത. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കാനാണിത്.

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാവുന്ന സമര്‍പ്പിത ഹൈ-സ്പീഡ് റെയില്‍ ഇടനാഴികള്‍ നിര്‍മ്മിക്കാനും പദ്ധതിയിടുന്നു. ഈ ഇടനാഴികള്‍ ജപ്പാന്റെ ബുള്ളറ്റ് ട്രെയിന്‍ ശൃംഖലയ്ക്ക് സമാനമായിരിക്കും.പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന ഇവ ട്രെയ്‌നുകളുടെ വേഗതയെ ഇരട്ടിയാക്കും. ഇത് വ്യവസായത്തേയും ടൂറിസത്തേയും പിന്തുണയ്ക്കും.

വന്ദേ ഭാരത് 4.0 പദ്ധതി, ആധുനിക സാങ്കേതികവിദ്യയും സുഖസൗകര്യങ്ങളും സുരക്ഷയും സംയോജിപ്പിക്കും. മറ്റു രാജ്യങ്ങളെ ആകര്‍ഷിക്കാനുതകുന്ന രീതിയിലാണ്  ട്രെയിനുകള്‍ രൂപകല്‍പ്പന ചെയ്യുക. വ്യത്യസ്ത കാലാവസ്ഥകള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുയോജ്യമായതും വിശ്വസനീയവും കാര്യക്ഷമവുമായ സാങ്കേതിക വിദ്യയുള്ളതുമായിരിക്കും ട്രെയ്‌നുകള്‍. ഇന്ത്യയെ റെയില്‍വേ നവീകരണത്തിനും കയറ്റുമതിക്കുമുള്ള ഒരു കേന്ദ്രമാക്കാനാണ് ശ്രമം.

ഇത് വഴി ഉത്പാദന ശേഷിയും ഗതാഗത സൗകര്യങ്ങളും ഉയര്‍ത്താമെന്ന് സര്‍ക്കാര്‍ കരുതുന്നു. അതേസമയം സമയ പരിധിയോ ബജറ്റോ നിശ്ചയിച്ചിട്ടില്ല.

X
Top