Alt Image
ഇന്ത്യയിലേക്ക് 200 ബില്യൺ ഡോളറിന്റെ നിക്ഷേപം വരുമെന്ന് അശ്വിനി വൈഷ്ണവ്സ്വര്‍ണ, വെള്ളി ഇറക്കുമതിയില്‍ കുതിപ്പ്ജനുവരിയില്‍ വ്യാപാര കമ്മി കുതിച്ചുയർന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാൻ ചർച്ചകൾ ആരംഭിച്ചുഇന്ത്യൻ റീട്ടെയിൽ വിപണി കുതിക്കുന്നുവെന്ന് റിപ്പോർട്ട്

ഡബ്ല്യുടിഒ പാനലിന്റെ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: ലോക വ്യാപാര സംഘടന(ഡബ്ല്യുടിഒ) പാനലിന്റെ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഇന്ത്യ. ‘ചില ഐടി ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്തി ഇന്ത്യആഗോള വ്യാപാര നിയമങ്ങള്‍ ലംഘിച്ചു’വെന്നായിരുന്നു പാനല്‍ വിധി. ഇതിനെതിരെ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഐടി ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, തായ്വാന്‍ എന്നിവയുമായുള്ള തര്‍ക്കത്തിലാണ് പാനല്‍ വിധി പ്രസ്താവിച്ചത്.

”അതെ, ഇന്ത്യ അപ്പീല്‍ പോകും,” വാണിജ്യ മന്ത്രാലയ സ്രോതസ്സ് സര്‍ക്കാര്‍ നിലപാടിനെക്കുറിച്ച് വിശദീകരിച്ചു.ചര്‍ച്ചകള്‍ സ്വകാര്യമായതിനാല്‍ പേര് വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല.

വാണിജ്യ മന്ത്രാലയം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
മൊബൈല്‍ ഫോണുകള്‍, ഘടകങ്ങള്‍, ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ എന്നിങ്ങനെയുള്ള വിപുലമായ ഐടി ഉല്‍പ്പന്നങ്ങള്‍ക്ക് 7.5% മുതല്‍ 20% വരെ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതിനെതിരെ യൂറോപ്യന്‍ യൂണിയനാണ് ഡബ്ല്യുടിഒയെ സമീപിച്ചത്.

അതേ വര്‍ഷം ജപ്പാനും തായ്വാനും സമാനമായ പരാതികള്‍ ഇന്ത്യക്കെതിരെ നല്‍കി.

X
Top