കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ചാറ്റ് ജിപിടി ഉപയോക്താക്കളിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ

ഐ സാങ്കേതിക വിദ്യകളുടേതാണ് പുതിയ കാലം. തൊഴിലിടങ്ങളിലും ബിസിനസ് മേഖലകളിലും തുടങ്ങി എല്ലാ മേഖലകളിലും എഐ സാങ്കേതിക വിദ്യയിലൂടെ വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പാരമ്പര്യ രീതികൾ ഉപേക്ഷിച്ച് റോബോട്ടിക്ക് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ പുതിയ കാലത്തിന്റെ വേഗതയോട് മത്സരിക്കാനൊരുങ്ങുകയാണ് മിക്ക കമ്പനികളും.

ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ പ്രകാരം ഇന്ത്യയാണ് ഈ മാറ്റത്തിൽ മുന്നിൽ നിൽക്കുന്നത്. വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ബോണ്ടിന്റെ ട്രെൻഡ്‌സ്- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള എഐ സംവിധാനമായ ചാറ്റ്ജിപിടിയുടെ ഉപയോഗത്തിൽ ഇന്ത്യ അമേരിക്കയെ മറികടന്നിരുന്നു. ആഗോള ചാറ്റ്ജിപിടി ഉപയോക്താക്കളിൽ ഇപ്പോൾ 13.5 ശതമാനം ഇന്ത്യക്കാരാണ്, അമേരിക്കയെയും (8.9 ശതമാനം) ഇന്തോനേഷ്യയെയും (5.7 ശതമാനം) മറികടന്നാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ഡീപ്സീക്ക് മൊബൈൽ ആപ്പിന്റെ ഉപയോഗത്തിലും ഇന്ത്യ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തുണ്ട്. ചൈന (33.9 ശതമാനം), റഷ്യ (9.2 ശതമാനം) എന്നിവയ്ക്ക് പിന്നിൽ ഏഴ് ശതമാനത്തോളമാണ് ഇന്ത്യയിൽ ഡീപ്സീക്കിന്റെ ഉപയോഗം.

ഇന്ത്യയിൽ എഐ-പവർ ടൂളുകളുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യത കൂടിയാണ് ഈ കണക്കുകൾ എടുത്തുകാണിക്കുന്നത്.

X
Top