ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ആന്റി റേഡിയേഷന്‍ സൂപ്പര്‍സോണിക്ക് മിസൈല്‍ രുദ്രം-2 വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്യൂഡല്ഹി: എയര് ടു സര്ഫേസ് ആന്റി റേഡിയേഷന് സൂപ്പര്സോണിക്ക് മിസൈലായ രുദ്രം-2 (RudraM-2) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഡിഫന്സ് റിസര്ച്ച് ആന്ഡ് ഡെവലപ്പ്മെന്റ് ഓര്ഗനൈസേഷനാണ് (ഡിആര്ഡിഒ) ഇത് വികസിപ്പിച്ചത്.

പ്രൊപ്പല്ഷന് സംവിധാനം, നിയന്ത്രണ/ഗതിനിര്ണയ അല്ഗൊരിതം ഉള്പ്പടെ മിസൈലിന്റെ വിവിധ സവിശേഷതകള് വിജയകരമായി പരീക്ഷിച്ചു. സുഖോയ് എസ് യു-30എംകെഐ വിമാനത്തില് നിന്നാണ് മിസൈല് പരീക്ഷിച്ചത്.

ശത്രുക്കളുടെ നിരീക്ഷണ റഡാറുകളെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകര്ക്കുന്നതിനുള്ള സീഡ് (SEAD) ദൗത്യങ്ങള്ക്ക് വേണ്ടിയുള്ള കണ്ട്രോള് സ്റ്റേഷനുകളേയും തകര്ക്കുന്നതിന് വേണ്ടി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആന്റി റേഡിയേഷന് മിസൈലാണ് രുദ്രം. നാല് വര്ഷങ്ങള്ക്ക് മുമ്പാണ് രുദ്രം മിസൈലിന്റെ ആദ്യ പതിപ്പായ രുദ്രം-1 ആദ്യമായി പരീക്ഷിച്ചത്.

നിലവില് ഇന്ത്യ റഷ്യയുടെ കെഎച്ച്-31 ആന്റി റേഡിയേഷന് മിസൈലുകള് ഉപയോഗിക്കുന്നുണ്ട്. ഇതിന് പകരമായി ഇനി രുദ്രം മിസൈലുകള് ഉപയോഗിക്കും.

ഒഡിഷയിലെ ചാന്ദിപ്പുരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച്, കപ്പലുകള് ഉള്പ്പെടെ വിവിധ സ്ഥലങ്ങളില് വിന്യസിച്ചിട്ടുള്ള ഇലക്ട്രോ-ഒപ്റ്റിക്കല് സിസ്റ്റങ്ങള്, റഡാര്, ടെലിമെട്രി സ്റ്റേഷനുകള് തുടങ്ങിയ റേഞ്ച് ട്രാക്കിങ് ഉപകരണങ്ങള് ഉപയോഗിച്ച് പിടിച്ചെടുത്ത ഫ്ളൈറ്റ് ഡാറ്റ ഉപയോഗിച്ചാണ് രുദ്രം-2 മിസൈലിന്റെ പ്രകടനം വിലയിരുത്തിയത്. നേട്ടത്തില് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഡിആര്ഡിഒയെയും വ്യോമസേനയേയും അഭിനന്ദിച്ചു.

വിവിധ ഉയരങ്ങളില് നിന്ന് വിക്ഷേപിക്കാനാവുന്ന രുദ്രം മിസൈലുകള്ക്ക് 100 കിലോമീറ്ററിലേറെ ദൂരത്ത് നിന്ന് ശത്രുക്കളുടെ റഡാറുകളില് നിന്നുള്ള സിഗ്നലുകളും റേഡിയോ ഫ്രീക്വന്സികളും പിടിച്ചെടുക്കാനാവും.

മിസൈലില് തന്നെയുള്ള ഗതിനിര്ണയ സംവിധാനം ഉപയോഗിച്ചാണ് രുദ്രം ലക്ഷ്യസ്ഥാനം ഭേദിക്കുക.

X
Top