ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

വിദേശ നാണ്യ ശേഖരം കുറയുന്നത് റെക്കോര്‍ഡ് വേഗത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ചോരുന്നത് റെക്കോര്‍ഡ് വേഗതയില്‍. രൂപയുടെ മൂല്യശോഷണം തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡോളര്‍ വില്‍ക്കുന്നതാണ് കാരണം. മികച്ച ശേഖരമുള്ളതിനാല്‍ കേന്ദ്രബാങ്കിന് യഥേഷ്ടം ഡോളര്‍ ചെലവഴിക്കാന്‍ സാധിക്കുന്നുണ്ടെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

ജൂലൈ വരെ ഈവര്‍ഷം 38.8 ബില്യണ്‍ ഡോളറാണ് ആര്‍ബിഐ വിറ്റഴിച്ചത്. ജൂലൈയില്‍ മാത്രം 19 ബില്യണ്‍ ഡോളറിന്റെ കുറവ് കണക്കാക്കപ്പെടുന്നു. രൂപയുടെ മൂല്യം 80 ലേയ്ക്ക് താഴ്ന്ന ഓഗസ്റ്റില്‍ ഇടപാടുകള്‍ കൂടുതല്‍ കനത്തതായിരിക്കും.

സ്‌പോട്ട് മാര്‍ക്കറ്റിലെ ഇടപെടലിനൊപ്പം സെന്‍ട്രല്‍ ബാങ്കിന്റെ ഫോര്‍വേഡ് ഡോളര്‍ ഹോള്‍ഡിംഗ്‌സ് 22 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഏപ്രിലിലിത് 4 ബില്യണ്‍ ഡോളറായിരുന്നു.2013ലെ14 ബില്യണ്‍ ഡോളറാണ് ഇതിന് മുന്‍പുള്ള വലിയ വില്‍പന.

ബോണ്ട് ബൈബാക്കുകളുടെ വേഗത കുറയ്ക്കുമെന്ന് ഫെഡറല്‍ റിസര്‍വ് പറഞ്ഞതിന് ശേഷമുള്ള തടയാനായിരുന്നു അത്.എന്നാല്‍ അക്കാലത്തെ അപേക്ഷിച്ച് വിദേശ നാണ്യ ശേഖരം ഉയര്‍ന്നതാണെന്ന് ഡിബിഎസ് സീനിയര്‍ എക്കണോമിസ്റ്റ് രാധിക റാവു പറയുന്നു.

X
Top