അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കരുത്തുറ്റതും ഏവരേയും ഉള്‍ക്കൊള്ളുന്നതുമാണെന്ന് ഐഎംഎഫ്, ലോകബാങ്ക് റിപ്പോര്‍ട്ടുകള്‍

മുംബൈ: 2017 ലെ മുന്‍ വിലയിരുത്തലിനെ അപേക്ഷിച്ച് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ കൂടുതല്‍ പ്രതിരോധശേഷിയുള്ളതും വൈവിധ്യപൂര്‍ണ്ണവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായി മാറിയിട്ടുണ്ടെന്ന് ലോകബാങ്കും ഐഎംഎഫും അവരുടെ ഏറ്റവും പുതിയ ഫിനാന്‍ഷ്യല്‍ സെക്ടര്‍ അസസ്മെന്റ് പ്രോഗ്രാം (എഫ്എസ്എപി) റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു. 2024 ല്‍ നടത്തിയ സംയുക്ത വിലയിരുത്തലിനെത്തുടര്‍ന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍കാല സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ നിന്നും രാജ്യത്തെ  കരകയറ്റാന്‍ സാമ്പത്തിക മേഖലയിലെ പരിഷ്‌കാരങ്ങള്‍ സഹായിച്ചതായി എഫ്എസ്എ റിപ്പോര്‍ട്ട് പറഞ്ഞു.  2047 ഓടെ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുക എന്ന രാജ്യത്തിന്റെ ലക്ഷ്യം കൈവരിക്കുന്നതിന് പരിഷ്‌കാരങ്ങളുടെ വേഗത നിലനിര്‍ത്തുക പ്രധാനമാണ്.
ലോകബാങ്കിന്റെ അഭിപ്രായത്തില്‍, സഹകരണ ബാങ്കുകളുടെ മേല്‍നോട്ടം ഇന്ത്യ ശക്തമാക്കി.എന്‍ബിഎഫ്സികള്‍ക്കായുള്ള സ്‌കെയില്‍ അധിഷ്ഠിത ചട്ടക്കൂടിനെ സ്വാഗതം ചെയ്തെങ്കിലും ബാങ്കുകളുടെ ക്രെഡിറ്റ്,റിസ്‌ക് മാനേജ്മെന്റുകള്‍ ശക്തമാക്കാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

മെച്ചപ്പെട്ട കൊളാറ്ററല്‍ മാനേജ്മെന്റ്, മ്യൂച്വല്‍ ഫണ്ടുകള്‍ക്കായുള്ള ലിക്വിഡിറ്റി മാനദണ്ഡങ്ങള്‍, കോര്‍പ്പറേറ്റ് ഡെബ്റ്റ് മാര്‍ക്കറ്റ് ഡെവലപ്മെന്റ് ഫണ്ട്, സുസ്ഥിര നിക്ഷേപ ചട്ടക്കൂട് തുടങ്ങിയ പരിഷ്‌കാരങ്ങളുടെ പിന്തുണയോടെ സെക്യൂരിറ്റീസ് മാര്‍ക്കറ്റുകളുടെ മേല്‍നോട്ടം സ്ഥിരതയുള്ളതായി.നഷ്ട സാധ്യതകള്‍ നിരീക്ഷിക്കുന്നതിന് കൂടുതല്‍ സംയോജിത സമീപനം റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

സ്വയം നിയന്ത്രണ സ്ഥാപനങ്ങള്‍ക്ക് ഉയര്‍ന്ന മാനദണ്ഡങ്ങള്‍ സ്ഥാപിക്കണം.

X
Top