
മുംബൈ: 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്ത്യയിലെ വാണിജ്യാവിശ്യത്തിനുള്ള ഓഫീസ് 1 ബില്യണ്‍ ചതുരശ്രയടിയുടേതാകുമെന്ന് ക്‌നൈറ്റ് ഫ്രാങ്കിന്റെ റിപ്പോര്‍ട്ട്. ഇതോടെ രാജ്യം ഓഫീസ് വിപണിയുടെ കാര്യത്തില്‍ യുഎസ്, ചൈന, ജാപ്പാന്‍ എന്നീ രാഷ്ട്രങ്ങള്‍ക്ക് പുറകില്‍ ലോകത്തെ നാലാമത്തെ വലിയ മാര്‍ക്കറ്റാകും.
ഒരു ബില്യണ്‍ ഓഫീസ് സ്ഥലമെന്നത് വെറുമൊരു സംഖ്യയല്ലെന്നും അത് വളരുന്ന ഓഫീസ് വിപണിയെ പ്രതിനിധീകരിക്കുന്നുവെന്നും നൈറ്റ് ഫ്രാങ്ക് ഇന്ത്യ ചെയര്‍മാന്‍ ഷിഷിര്‍ ബൈജാല്‍ പറഞ്ഞു. ഇന്ത്യയുടെ ഓഫീസ് വിപണിയെ ഉയര്‍ത്തുന്ന ഘടകങ്ങളായി ബൈജാല്‍ നിരീക്ഷിക്കുന്നത് ലോകോത്തര ഡെവലപ്പര്‍മാര്‍, ആഗോള നിക്ഷേപകര്‍, ദീര്‍ഘവീക്ഷണമുള്ള ക്ലയ്ന്റുകള്‍ എന്നിവയാണ്.
മാത്രമല്ല, ഓഫീസ് വിപണി കുതിക്കുന്നത് ശക്തമായ ബിസിനസ് പ്രവര്‍ത്തനത്തിന്റെയും തൊഴില്‍ സൃഷ്ടിക്കപ്പെടുന്നതിന്റെയും നഗര വികാസത്തിന്റെയും സൂചനയാണ്. ഇത് ആര്‍ഇഐടി മൂല്യ നിര്‍ണ്ണയം, വാണിജ്യ റിയല്‍ എസ്റ്റേറ്റ് ഫണ്ടുകള്‍, അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട നിക്ഷേപങ്ങള്‍ എന്നിവയെ സ്വാധീനിച്ചേയ്ക്കാം.
റിപ്പോര്‍ട്ട് പ്രകാരം 2025 ന്റെ ആദ്യ പകുതിയില്‍ രാജ്യത്തെ ഏറ്റവും വലിയ എട്ട് നഗരങ്ങളിലെ ഓഫീസ് സ്ഥലംസൗകര്യങ്ങള്‍ 993 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റിന്റേതാണ്. ഇതില്‍ 229 ദശലക്ഷം ചതുരശ്ര അടി ഓഫീസ് സൗകര്യങ്ങളുള്ള ബെംഗളൂരു 23 ശതമാനവും 199 ദശലക്ഷം ചതുരശ്ര അടി സ്ഥലമുള്ള ഡല്‍ഹി 20 ശതമാനവും 169 ചതുരശ്ര അടി സ്ഥലമുള്ള മുംബൈ 17 ശതമാനവും കൈയ്യാളുന്നു.
ബാക്കി വരുന്നത് ഹൈദരാബാദ്, പൂനെ, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ്.