പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി ◆ അതിരൂക്ഷ പ്രതിസന്ധി: ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കൂട്ടിയേക്കും ◆ മത്സ്യബന്ധന രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി ഇന്ത്യ; ദേശീയ കർമ്മ പദ്ധതി ഉടൻ! ◆ പ്രതിരോധ- സാങ്കേതിക- വാണിജ്യ രംഗങ്ങളില്‍ പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും പോളണ്ടും ◆ യൂറോപ്പിലേക്ക് 7,000 കോടിയുടെ വെടിക്കോപ്പുകള്‍ വിറ്റ് ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ 1600% വളര്‍ച്ച ◆

യൂറോപ്പിലേക്ക് 7,000 കോടിയുടെ വെടിക്കോപ്പുകള്‍ വിറ്റ് ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ 1600% വളര്‍ച്ച

ന്യൂഡൽഹി: റഷ്യ- യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് യൂറോപ്പില്‍ രൂക്ഷമായ വെടിക്കോപ്പ് ക്ഷാമം മുതലെടുത്ത്, യുദ്ധവിമാനങ്ങളോ ടാങ്കുകളോ ഇല്ലാതെ വെറും ആര്‍ട്ടിലറി ഷെല്ലുകളും സ്‌ഫോടകവസ്തുക്കളും മാത്രം വിറ്റ് ഇന്ത്യ നേടിയത് 1,600% അസാധാരണ കയറ്റുമതി വളര്‍ച്ച.

യുദ്ധത്തിന് മുമ്പ് വെറും 49.2 ദശലക്ഷം ഡോളറായിരുന്ന യൂറോപ്പിലേക്കുള്ള പ്രതിരോധ കയറ്റുമതി, ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ 872 ദശലക്ഷം ഡോളറിലേക്ക് (7,000 കോടിയിലധികം) കുതിച്ചുയര്‍ന്നു. കിഴക്കന്‍- മധ്യ യൂറോപ്പിലെ രണ്ടാമത്തെ വലിയ വിതരണക്കാരായി ഇന്ത്യ മാറി. ആത്മനിര്‍ഭര്‍ ഭാരത് ലക്ഷ്യങ്ങള്‍ക്ക് കരുത്തുപകരുന്ന ഈ നേട്ടം ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

ടാങ്കുകളും മിസൈലുകളുമില്ലാതെ 1600% കയറ്റുമതി വളര്‍ച്ചറഷ്യ- യുക്രൈന്‍ യുദ്ധത്തിന് ശേഷം യൂറോപ്പില്‍ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ആവശ്യകത വലിയ രീതിയില്‍ വര്‍ധിച്ചു. ഈ സാഹചര്യമാണ് ഇന്ത്യന്‍ പ്രതിരോധ കമ്പനികള്‍ക്ക് വലിയൊരു ബിസിനസ് അവസരമായി മാറിയത്.

യുദ്ധത്തിന് മുമ്പുള്ള നാല് വര്‍ഷങ്ങളെ അപേക്ഷിച്ച് യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ 1600 ശതമാനത്തിലധികം വര്‍ധനയാണു രേഖപ്പെടുത്തിയിരിക്കുന്നത്.
യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് യൂറോപ്പിലേക്കുള്ള ആയുധ കയറ്റുമതി വെറും 49.2 ദശലക്ഷം ഡോളര്‍ ആയിരുന്നു.

എന്നാല്‍ യുദ്ധം തുടങ്ങിയതിന് ശേഷം ഇത് കുറഞ്ഞത് 872 ദശലക്ഷം ഡോളറായി അഥവാ 7,000 കോടിയിലധികം രൂപയായി കുതിച്ചുയര്‍ന്നു.

ഇന്ത്യ പ്രധാനമായും കയറ്റുമതി ചെയ്യുന്നത് എന്തൊക്കെ
ഇന്ത്യ യുദ്ധവിമാനങ്ങളോ, ടാങ്കുകളോ മിസൈലുകളോ യൂറോപ്പിലേക്ക് വില്‍ക്കുന്നില്ല. പകരം ആര്‍ട്ടിലറി ഷെല്ലുകള്‍ (ഉദാഹരണത്തിന് 155mm ഷെല്ലുകള്‍), മോര്‍ട്ടാര്‍ ഷെല്ലുകള്‍, സ്‌ഫോടക വസ്തുക്കള്‍, മറ്റ് വെടിക്കോപ്പുകള്‍ (ammunition materials) എന്നിവയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.

ആര്‍ക്കൊക്കെയാണ് വിതരണം ചെയ്യുന്നത്
ഇന്ത്യയുടെ കയറ്റുമതിയുടെ മുക്കാല്‍ ഭാഗവും കിഴക്കന്‍, മധ്യ യൂറോപ്പിലെ 13 രാജ്യങ്ങളിലേക്കാണ്്. ഈ രാജ്യങ്ങളാണ് യുക്രൈനിന് പ്രധാനമായും ആയുധങ്ങള്‍ വിതരണം ചെയ്യുന്നത്.

ഷെല്ലുകള്‍, മോര്‍ട്ടാറുകള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവ ഈ രാജ്യങ്ങള്‍ക്ക് നല്‍കുന്നതില്‍ ഇന്ത്യ ഇപ്പോള്‍ ദക്ഷിണ കൊറിയയ്ക്ക് പിന്നില്‍ ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്താണ്. നാല് വര്‍ഷം മുമ്പ് ഇന്ത്യ ഈ പട്ടികയില്‍ 28-ാം സ്ഥാനത്തായിരുന്നു.

അമേരിക്കന്‍ കമ്പനിയായ റെഗുലസ് ഗ്ലോബല്‍ (Regulus Global LLC) വഴി യുക്രൈനിലെ സര്‍ക്കാര്‍ കമ്പനിയായ സ്‌പെറ്റ്‌സ്‌ടെക്‌നോഎക്‌സ്‌പോര്‍ട്ടിലേക്ക് (SpetsTechnoExport) ഇന്ത്യന്‍ നിര്‍മ്മിത ആയുധങ്ങള്‍ എത്തിയതായി യുക്രൈന്‍ കസ്റ്റംസ് രേഖകളും വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യയ്ക്കും ഇന്ത്യന്‍ കമ്പനികള്‍ക്കുമുള്ള നേട്ടങ്ങള്‍
മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്തം പ്രതിരോധ കയറ്റുമതി 63% വര്‍ദ്ധിച്ച് 4 ബില്യണ്‍ ഡോളറായി. ഈ സംഖ്യ 2023 -ലെ കയറ്റുമതി ലക്ഷ്യത്തേക്കാള്‍ ഇരട്ടിയും, ഒരു ദശാബ്ദം മുമ്പുള്ള ലക്ഷ്യത്തിന്റെ 25 മടങ്ങുമാണ്.

മുനിഷന്‍സ് ഇന്ത്യ ലിമിറ്റഡ് (Munitions India Ltd) പോലുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രതിരോധ കമ്പനികള്‍ക്ക് തങ്ങളുടെ വിപണി വിദേശത്തേക്ക് വ്യാപിപ്പിക്കാനും, ബിസിനസ് വളര്‍ത്താനു ഇത് വലിയ അവസരം നല്‍കി.

പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത്’ (സ്വയം പര്യാപ്ത ഇന്ത്യ) നയത്തിന് ഈ കയറ്റുമതി നേട്ടം മികച്ചൊരു ഉത്തേജനമാണ് നല്‍കുന്നത്.

X
Top