ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറച്ച് ലോകബാങ്ക്, വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ പ്രഥമ സ്ഥാനത്ത് തുടരും

മുംബൈ: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 6.6 ശതമാനമാകുമെന്ന് ലോകബാങ്ക്. നേരത്തെ കണക്കാക്കിയ 6.9 ശതമാനത്തില്‍ നിന്നുള്ള കുറവ് അനുമാനമാണിത്. ആഗോള സമ്പദ് വ്യവസ്ഥയുടെ മെല്ലെപോക്കും അത് കയറ്റുമതിയില്‍ വരുത്തുന്ന ആഘാതവും അനിശ്ചിതത്വവുമാണ് വിലങ്ങുതടിയാകുന്നത്.

2024 സാമ്പത്തികവര്‍ഷത്തിന് ശേഷം വളര്‍ച്ച 6 ശതമാനമായി കുറയാനുള്ള സാധ്യതയും കാണുന്നു.അതേസമയം ആഗോള പ്രതികൂലാവസ്ഥകളെ തരണം ചെയ്യാനുള്ള ത്രാണി സമ്പദ് വ്യവസ്ഥയ്ക്കുണ്ട്.വ്യാവസായിക സൗഹൃദ നയങ്ങള്‍ സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും ഉത്പാദനത്തെ ഉയര്‍ത്തുകയും ചെയ്യും.

വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നാം സ്ഥാനം രാജ്യം നിലനിര്‍ത്തുമെന്നും, ലോകബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. ദക്ഷിണേഷ്യന്‍ മേഖല വളര്‍ച്ച 2023ലും 2024ലും യഥാക്രമം 3.6%, 4.6% മായി കുറയും. പാക്കിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധിയാണ് മേഖലയെ ബാധിക്കുന്നത്.

ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും കൂടുതല്‍ കാലം നിലനില്‍ക്കുമെന്നും ലോകബാങ്ക് നിരീക്ഷിച്ചു. ആഗോള വളര്‍ച്ച നേരത്തെ പ്രതീക്ഷിച്ച 3 ശതമാനത്തില്‍ നിന്നും 1.7 ശതമാനമായി കുറയും.ഉയര്‍ന്ന പണപ്പെരുപ്പം, വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതി, റഷ്യ-ഉക്രൈന്‍ യുദ്ധം എന്നിവയാണ് വെല്ലുവിളി ഉയര്‍ത്തുന്നത്.

X
Top