ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ചാറ്റ്ജിപിടി യുപിഐയുമായി കൈകോര്‍ക്കുന്നു; ഉത്പന്നങ്ങളെക്കുറിച്ചറിയാം, ഷോപ്പിംഗ്, പെയ്‌മെന്റുകള്‍ നടത്താം

മുബൈ: ചാറ്റ്ജിപിടി വഴി ഓണ്‍ലൈന്‍ വാങ്ങലുകളും പെയ്‌മെന്റും നടത്തുന്ന സംവിധാനം ഇന്ത്യ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു. ഓപ്പണ്‍എഐ വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ചാറ്റ്‌ബോട്ടാണ് ചാറ്റ് ജിപിടി. സംഭാഷണ എഐയെ ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് ഇന്‍ഫ്രസ്ട്രക്ച്വറുമായി സംയോജിപ്പിക്കുന്ന സംരഭമാണിത്.

വോയ്സ് അല്ലെങ്കില്‍ ടെക്സ്റ്റ് കമാന്‍ഡുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് എങ്ങനെ സുരക്ഷിതമായും നിയന്ത്രിതമായും ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് സംവിധാനം പരിശോധിക്കും. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) പ്രവര്‍ത്തിപ്പിക്കുന്ന നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) ആണ് പൈലറ്റ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

ഫിന്‍ടെക്ക് കമ്പനിയായ റേസര്‍പേ ചാറ്റ്ജിപിടിയുമായുള്ള യുപിഐ സംയോജനം നടപ്പിലാക്കും. സംവിധാനം ചാറ്റ്‌ബോട്ടിനെ ഷോപ്പിംഗ്, പേയ്‌മെന്റ് പ്രക്രിയകള്‍ നടത്താനും അതുവഴി ഉപയോക്താളെ നയിക്കാനും പ്രാപ്തമാക്കും. ഉത്പന്നങ്ങള്‍ കണ്ടെത്താനും മറ്റ് ആപ്പിലേയ്‌ക്കോ വെബ്‌സൈറ്റിലേയ്‌ക്കോ മാറാതെ യുപിഐ ഉപയോഗിച്ച് പേയ്‌മെന്റുകള്‍ പൂര്‍ത്തിയാക്കാനും  ചാറ്റ്ജിപിടി സഹായിക്കും.

ആക്‌സിസ് ബാങ്ക്, എയര്‍ടെല്‍ പെയ്‌മെന്റ് ബാങ്ക് എന്നിവയാണ് ബാങ്കിംഗ് പങ്കാളികള്‍. ചാറ്റ്ജിപിടി വഴി ആരംഭിക്കുന്ന പേയ്‌മെന്റുകള്‍ ഈ ബാങ്കുകളാണ് പ്രൊസസ് ചെയ്യുക. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് പ്ലാറ്റ്‌ഫോം ബിഗ് ബാസ്‌ക്കറ്റാണ് സംവിധാനത്തില്‍ ഉള്‍പ്പെട്ട ആദ്യ ഇ-കൊമേഴ്‌സ് സൈറ്റ്.

ചാറ്റ്ജിപിടിയുമായി സംവദിച്ച് ഉപഭോക്താക്കള്‍ക്ക് ബിഗ്്ബാസ്‌ക്കറ്റില്‍ ഷോപ്പിംഗ് നടത്തുകയും യുപിഐ ഉപയോഗിച്ച് പണമടക്കുകയും ചെയ്യാം. പേയ്‌മെന്റ് ക്രെഡന്‍ഷ്യലുകള്‍ സുരക്ഷിതമായി സംഭരിക്കാനും ഉപയോഗിക്കാനും ചാറ്റ്ജിപിടിയ്ക്കാകുമോ എന്നറിയേണ്ടതുണ്ട്. അതിനാണ് പൈലറ്റ് പ്രോഗ്രാം ശ്രമിക്കുന്നത്. സംവിധാനം സുരക്ഷിതവും ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണമായും നിയന്ത്രിക്കാവുന്നതാണെന്നും കമ്പനികള്‍ പറഞ്ഞു. പേയ്മെന്റുകള്‍ എപ്പോള്‍, എങ്ങനെ നടത്തണം എന്ന് തീരുമാനിക്കാനുള്ള അധികാരം ഉപയോക്താക്കളില്‍ നിക്ഷിപ്തമായിരിക്കും.

ഇന്ത്യയുടെ വിശ്വസനീയമായ പേയ്മെന്റ് സിസ്റ്റവുമായി നൂതന കൃത്രിമ ബുദ്ധി സംയോജിപ്പിക്കുക എന്നതാണ് സഹകരണത്തിന്റെ ലക്ഷ്യം. ഇത് വഴി എളുപ്പവും സുരക്ഷിതവുമായ ഒരു പുതിയ ഷോപ്പിംഗ് രീതി സൃഷ്ടിക്കപ്പെടും. ഓപ്പണ്‍എഐ അന്താരാഷ്ട്ര സ്ട്രാറ്റജി, മാനേജിംഗ് ഡയറക്ടര്‍ ഒലിവര്‍ ജെയ് പറഞ്ഞു.

X
Top