
മുംബൈ: പുതിയ തരം ഇലക്ട്രിക് വാഹന (ഇവി) മോട്ടോര്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫരീദാബാദിലെ ഒരു കൂട്ടം എഞ്ചിനീയര്‍മാര്‍. അപൂര്‍വ്വ എര്‍ത്ത് കാന്തങ്ങള്‍ക്ക് പകരം ലോഹ കോയിലുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം. ഇവി മോട്ടറുകളില്‍ അനിവാര്യമായും ഘടിപ്പിക്കുന്ന അപൂര്‍വ്വ എര്‍ത്ത് കാന്തങ്ങള്‍ക്ക് ചൈന കയറ്റുമതി നിയന്ത്രണമേര്‍പ്പെടുത്തിയതോടെയാണ് ഇന്ത്യ ഇക്കാര്യത്തില്‍ പുതുവഴികള്‍ തേടിയത്.
ഇവര്‍ ഒറ്റയ്ക്കല്ല. സ്റ്റേര്‍ലിംഗ് ജിടേക്ക് മൊബിലിറ്റി പോലുള്ള കമ്പനികള്‍ കാന്തങ്ങള്‍ക്ക് പകരം ലോഹ കോയിലുകള്‍ പരീക്ഷിക്കുമ്പോള്‍ കോണിഫര്‍ ഒറ്റ ചാര്‍ജ്ജില്‍ കൂടുതല്‍ മൈലേജ് നല്‍കുന്ന മോട്ടോറുകള്‍ വികസിപ്പിക്കുന്നു. മറ്റൊരു കമ്പനിയായ ചാര ടെക് ഭാരമേറിയതും നന്നായി പ്രവര്‍ത്തിക്കുന്നതുമായ മറ്റൊരിനം മോട്ടോറുകള്‍ നിര്‍മ്മിച്ചു.
ഇവ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുകയും വിജയിക്കുന്ന പക്ഷം ഉത്പാദനത്തിന് തയ്യാറാക്കുകയും ചെയ്യും. .കൂടാതെ അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ഖനനം ചെയ്യുന്ന കമ്പനികളെ സഹായിക്കാനുള്ള പദ്ധതിയും സര്‍ക്കാര്‍ തയ്യാറാക്കുന്നു. ഇക്കാര്യത്തില്‍ ജപ്പാനുമായും ദക്ഷിണകൊറിയയുമായും ആണ് സഹകരണം.
ഇന്ത്യയിലെ നിരവധി ഇടങ്ങളില്‍ അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ചൈനയെ ആശ്രയിക്കുന്നത് നിര്‍ത്തി ഇവി നിര്‍മ്മാണത്തില്‍ സ്വയം പര്യാപ്തത നേടാനുള്ള പരിശ്രമത്തിലാണ് ഇന്ത്യ.