തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഡിജിറ്റൽ പേയ്മെൻ്റിൽ വിപ്ലവം സൃഷ്ടിച്ച് ഭാരതം; 5 മാസത്തിനിടെ നടത്തിയത് 1,669 ലക്ഷം കോടി ഇടപാട്

ന്യൂഡൽഹി: അഞ്ച് മാസത്തിനിടെ രാജ്യത്ത് ഡിജിറ്റൽ പേയ്മെൻ്റുകളിലുണ്ടായത് വമ്പൻ കുതിപ്പ്. നടപ്പ് സാമ്പത്തിക വർഷത്തിൽ, ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലഘട്ടത്തിൽ നടത്തിയത് 1,669 ലക്ഷം കോടി ഇടപാടുകൾ. കേന്ദ്ര ധനമന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.
ഇക്കാലയളവിൽ 8,659 കോടി രൂപയുടെ ഇടപാടാണ് നടന്നത്. ഡിജിറ്റൽ ഇടപാടുകളിൽ വമ്പൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രാലയം വാർത്താ കുറിപ്പിൽ വ്യക്തമാക്കി. 2017-18 കാലഘട്ടത്തിൽ 18,737 കോടി ഇടപാടുകളാണ് നടന്നിരുന്നതെങ്കിൽ 2023-24 സാമ്പത്തിക വർഷത്തിൽ ഇത് 18,737 കോടിയായി വർദ്ധിച്ചു. ഏകദേശം 44 ശതമാനത്തിന്റെ വർദ്ധനയാണുണ്ടായത്.
ദശലക്ഷക്കണക്കിന് പേർക്കാണ് സുരക്ഷിതവും ത‍ടസരഹിതവുമായ പേയ്മെന്റുകൾ തത്സമയം സാധ്യമാക്കിയതെന്ന് ധനമന്ത്രാലയം പറഞ്ഞു. ആഗോളതലത്തിൽ ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനം ലോകോത്തര നിലവാരത്തിലേക്കാണ് ഉയരുന്നത്. ഇന്ത്യയുടെ യുപിഐ സംവിധാനത്തെ ലോകരാജ്യങ്ങളും ആഗ്രഹിക്കുന്നു. നിലവിൽ യുഎഇ, സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, ഫ്രാൻസ്, മൗറീഷ്യസ് തുടങ്ങിയ പ്രധാന വിപണികൾ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ യുപിഐ ലഭ്യമാണ്. സാമ്പത്തിക രംഗത്ത് മികച്ച സംഭാവനകൾ നൽകാൻ യുപിഐ സംവിധാനത്തിന് സാധിക്കുന്നു.

X
Top