ഏപ്രില്‍ എട്ടിന് റിസര്‍വ് ബാങ്കിന്‍റെ നിര്‍ണായക യോഗംസാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 8.2 ലക്ഷം കോടി രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാർഎഥനോള്‍ പെട്രോളിലേക്ക് ഒരുപടി കൂടി അടുക്കാന്‍ ഇന്ത്യ2.38 ലക്ഷം കോടി രൂപയുടെ ആയുധ സംഭരണത്തിന് ഇന്ത്യഓരോ 15 ദിവസത്തിലും പെട്രോൾ -ഡീസൽ വില പുനപരിശോധിക്കും

എകസ്എക്‌സ്ബി 1.5 കോവിഡ് വകഭേദം: ഇന്ത്യയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വേരിയന്റായ എക്‌സ്എക്‌സ്ബി.1.5 കോവിഡ് കേസ് ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ഗുജ്‌റാത്തിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ന്യൂയോര്‍ക്കില്‍ കൊറോണ കേസുകള്‍ ഇരട്ടിയാക്കുന്നതിന് കാരണമായ വൈറസ് വകഭേദമാണ് എക്‌സ്എക്‌സ്ബി.1.5.

യു.എസിലെ 40 ശതമാനത്തിലധികം കൊറോണ കേസുകള്‍ ഒമിക്രോണ്‍ എക്എക്‌സ്ബി.1.5 കാരണമാണ്. എപിഡമോളജിസ്റ്റ് എറിക് ഫിഗല്‍ ഡിംഗ് പറയുന്നതനുസരിച്ച് പുതിയ വകഭേദം വാക്‌സിന്‍ പ്രതിരോധ,അണുബാധ ശേഷികളുള്ളതാണ്. താരതമ്യേന വേഗത്തില്‍ പടരുകയും ചെയ്യും.

‘വിരോധാഭാസമെന്നു പറയട്ടെ, ലോകം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും മോശമായ വകഭേദം യഥാര്‍ത്ഥത്തില്‍ എക്‌സ്എക്‌സ്ബി ആണ്,’ മിനസോട്ട സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. മൈക്കല്‍ ഓസ്റ്റര്‍ഹോം റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

X
Top