ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി എസ്ആന്റ്പി റേറ്റിംഗ്‌സ്ജൂണ്‍ പാദ ബാങ്ക്‌ വായ്പാ വളര്‍ച്ച 14 ശതമാനമായി ഉയര്‍ന്നുവീണ്ടും റെക്കോര്‍ഡ് താഴ്ച, ഡോളറിനെതിരെ 81.55 ല്‍ രൂപഉത്സവ സീസണിലെ വൈദ്യുതി ഉത്പാദനം: കല്‍ക്കരി ശേഖരം മതിയായ തോതിലെന്ന് സര്‍ക്കാര്‍വിദേശനാണ്യ കരുതൽ ശേഖരം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

ചൈനയെ മറികടന്ന ഇന്ത്യയുടെ ജിഡിപി കണക്കുകള്‍

ഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായ ഇന്ത്യ ജൂണ് പാദത്തില് 13.5ശതമാനം വളര്ച്ച കൈവരിച്ചിരിക്കുന്നു. ഒന്നാം സ്ഥാനത്തുള്ള ചൈനയാകട്ടെ 0.4ശതമാനവും.

റിസര്വ് ബാങ്കിന്റെ 16.2 ശതമാനമെന്ന പ്രതീക്ഷ സഫലമായില്ലെങ്കിലും അതിവേഗം വളരുന്ന സമ്പദ്ഘടനകളില് മുന്നിരയില്തന്നെ സ്ഥാനംപിടിക്കാന് ഇന്ത്യക്കായി എന്നതിന്റെ തെളിവാണ് പുതിയ ജിഡിപി കണക്കുകള്.

രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം നിര്ണയിക്കുന്നതിനുള്ള ജനപ്രിയ മാര്ഗമായി കണക്കാക്കിയിട്ടുള്ളത് ജനങ്ങളുടെ ഉപഭോഗശേഷിയാണ്. ഉത്പാദന സേവന മേഖലകളിലെ മുന്നേറ്റം പ്രതിഫലിക്കുന്നത് ഈ ഉപഭോഗശേഷിയിലാണ്. നിക്ഷേപം, സര്ക്കാര് ചെലവഴിക്കല്, ഇറക്കുമതിയേക്കാള് കൂടുതല് കയറ്റുമതി എന്നിവയുടെ സംഗ്രഹം കൂടിയാണ് ജിഡിപിയെന്ന് പറയാം.

ജനങ്ങളുടെ ഉപഭോഗശേഷിയില് കോവിഡിനുശേഷം ഘട്ടംഘട്ടമായുള്ളവര്ധന പ്രകടമാണ്. ജൂണ് പാദത്തിലെ ഇരുചക്രവാഹന വില്പന 2021ലും 2020ലും ഇതേ കാലയളവിലുള്ളതിനേക്കാള് വളരെ കൂടുതലായിരുന്നു. അതേസമയം, 2015 മുതല് 2019 വരെ ജൂണ് പാദത്തിലെ കണക്കുമായി താരതമ്യംചെയ്യുമ്പോള് കുറവുമാണന്നും കാണാം.

അതിവേഗ വില്പനയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില്പന ഇപ്പോഴും പ്രതീക്ഷയ്ക്കൊത്ത് ഉയര്ന്നിട്ടില്ലെന്ന് നീല്സണ് പുറത്തുവിട്ട കണക്കുകള് വ്യക്തമാക്കുന്നു. ജൂണ് 30ന് അവസാനിച്ച പാദത്തില് എഫ്എംസിജി ഉത്പന്നങ്ങളുടെ വില്പനയില് 0.7ശതമാനം സങ്കോചമാണ് രേഖപ്പെടുത്തിയത്.

ഹിന്ദുസ്ഥാന് യുണിലിവര്, ബ്രിട്ടാനിയ, ഐടിസി, നെസ് ലെ പോലുള്ള കമ്പനികളുടെ ഉത്പന്നങ്ങളുടെ വില്പന മുമ്പുള്ളതിനേക്കാള് കുറവാണെന്ന് ഇതില്നിന്ന് വ്യക്തം.
ഗ്രാമീണമേഖലയിലെ ഉപഭോഗത്തില് വേണ്ടത്ര വളര്ച്ചയുണ്ടായിട്ടില്ലന്നാണ് ഇതില്നിന്ന് മനസിലാക്കേണ്ടത്.

2019ലേതുമായി താരതമ്യം ചെയ്യുമ്പോള് തൊഴിലുറപ്പ് പദ്ധതിയില് ഈകാലയളവിലുണ്ടായ ഡിമാന്ഡ് 20ശതമാനം വര്ധിച്ചത് അതിന് തെളിവാണ്.

ഇതിന് പുറമെയാണ് ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസം. ജൂണ് പാദത്തിലെ ഇറക്കുമതി മൂല്യം 11.43 ലക്ഷം കോടി രൂപയായിരുന്നു. കയറ്റുമതിയാകട്ടെ 8.45 കോടി രൂപയിലൊതുങ്ങുകയുംചെയ്തു. അതായത് അറ്റ കയറ്റുമതി കണക്ക് മൈനസ് 2.98 ലക്ഷം കോടിയുടേതായി. ഇത് എക്കാലത്തെയും ഉയര്ന്ന കമ്മിയാണ്.

പ്രവചിച്ചിരുന്ന നിലവാരത്തേക്കാള് താഴേയ്ക്ക് ജിഡിപിയെ എത്തിച്ചത് കയറ്റുമതിയിലെ കുറവാണെന്നു കണ്ടെത്താം. അസംസ്കൃത എണ്ണയുടെയും മറ്റ് ഉത്പന്നങ്ങളുടെയും വില ഉയര്ന്നതാണ് ഇറക്കുമതി ചെലവില് വര്ധനവുണ്ടായിക്കയത്.

പ്രതീക്ഷക്കൊത്തുയര്ന്നില്ലെങ്കിലും ആഗോളതലത്തിലെ വളര്ച്ചയുമായി താരതമ്യംചെയ്യുമ്പോള് രാജ്യം മികവുപുലര്ത്തിയെന്ന് വിലയിരുത്താം. അതിവേഗ വില്പനയുള്ള ഉത്പന്നങ്ങളുടെ ഉപഭോഗത്തില് ഘട്ടംഘട്ടമായി വര്ധനവുണ്ടാകുന്നുണ്ട്. ഇരുചക്ര വാഹന വില്പനയിലും ഇത് പ്രകടമാണ്. റഷ്യയുടെ യുക്രൈന്അധിനവേശം അവസാനിച്ചാല് സ്ഥിതിഗതികളില് മാറ്റമുണ്ടാകും.

X
Top