8 ബില്യണ്‍ ഡോളര്‍ വിപണിയില്‍ നിന്നും വാങ്ങി ആര്‍ബിഐനവംബര്‍ മാസത്തില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് വാഹന വില്‍പനവികസിത രാഷ്ട്രങ്ങളുമായി തര്‍ക്കം: ആഭ്യന്തര റെഗുലേറ്റര്‍മാരെ പിന്തുണച്ച് ആര്‍ബിഐ ഗവര്‍ണര്‍ഭക്ഷ്യധാന്യ സബ്സിഡി ബില്ലില്‍ 30 ശതമാനം വര്‍ധന8 മാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ; ചരിത്രം കുറിച്ച് കേരളം

വിപണി മൂല്യം: 3 ട്രില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ നിന്ന് ഇന്ത്യ പുറത്ത്

മുംബൈ: 3 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള (Market capitalisation) വിപണികളുടെ പട്ടികയില്‍ നിന്ന് പുറത്തായി ഇന്ത്യ(India). പുതിയ കണക്കുകള്‍ പ്രകാരം 2.99 ട്രില്യണ്‍ ഡോളറാണ് ഇന്ത്യന്‍ വിപണിയുടെ മൂല്യം. 13 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13.60 ശതമാനം ഇടിവാണ് മൂല്യത്തില്‍ ഉണ്ടായത്. ഇന്ത്യന്‍ ഓഹരി വിപണി 52 ആഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഈ വര്‍ഷം ജനുവരിയില്‍ 3.67 ട്രില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡില്‍ ഇന്ത്യന്‍ വിപണി എത്തിയിരുന്നു. ഇന്ത്യയെ കൂടാതെ യുകെ, കാനഡ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ വിപണി മൂല്യവും 3 ട്രില്യണ്‍ ഡോളറിന് താഴെയായി. ബ്ലൂംബെര്‍ഗ് തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം ആഗോള വിപണിമൂല്യം (Global Market Cap) 18.98 ശതമാനം ഇടിഞ്ഞ് 98.46 ട്രില്യണ്‍ ഡോളറിലെത്തി.
നിലവില്‍ 3 ട്രില്യണ്‍ ഡോളറിന് മുകളില്‍ വിപണി മൂല്യമുള്ള 5 രാജ്യങ്ങളാണ് ഉള്ളത്. അതില്‍ യുഎസിന്റെ മൂല്യം 41.18 ട്രില്യണ്‍ ഡോളറും ചൈനയുടേത് 10.70 ട്രില്യണ്‍ ഡോളറുമാണ്. ഹോങ്കോംഗ് (5.43 $ trillion) , ജപ്പാന്‍ (5.34 $ trill) ,ജപ്പാന്‍ (5.34 $ trill) എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. വിപണി മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ 15 രാജ്യങ്ങളില്‍ ഏറ്റവും വലിയ ഇടിവ് നേരിട്ടത് സ്വീഡന്‍ (34.6 %) ആണ്.ജര്‍മനി ( 25.5 %), ഫ്രാന്‍സ് ( 24.6%), യുഎസ് ( 23.4%) എന്നിവരാണ് നഷ്ടക്കണക്കില്‍ പിന്നാലെ.

X
Top