8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ഇന്ത്യ-ന്യൂസിലന്റ് സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ ഒക്ടോബറില്‍ പുന:രാരംഭിക്കും

ന്യൂഡല്‍ഹി: ഇന്ത്യ-ന്യൂസിലന്റ് സ്വതന്ത്ര വ്യാപാര (എഫ്ടിഎ) ചര്‍ച്ചകള്‍ ഒക്ടോബറില്‍ പുന:രാരംഭിക്കും. മൂന്നാം റൗണ്ട് ചര്‍ച്ചകള്‍ സെപ്തംബര്‍ 19 ന് ഡല്‍ഹിയില്‍ സമാപിച്ച പശ്ചാത്തലത്തിലാണിത്. ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നെന്ന് ഇന്ത്യന്‍ വാണിജ്യവകുപ്പ് മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ വിവിധ മേഖലകളില്‍ സമവായം സാധ്യമായിട്ടുണ്ട്. മാര്‍ച്ച് 16 ലാണ് ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ തുടങ്ങിയത്. വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി സുതാര്യവും സമഗ്രവുമായ ചട്ടക്കൂട് നിര്‍മ്മിക്കുകയാണ് കരാറിന്റെ ലക്ഷ്യം. വ്യാപാര നിയന്ത്രണങ്ങള്‍ കുറയ്ക്കുക, തടസ്സങ്ങള്‍ ഇല്ലാതാക്കുക, നിക്ഷേപം പ്രോത്സാഹിപ്പിക്കുക, സപ്ലേ ചെയ്ന്‍ വിശ്വാസ്യത, വാണിജ്യം അനായാസമാക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഇതിലേയ്ക്കുള്ള നിര്‍ണ്ണായക ചുവടുവെപ്പാകും ഒക്ടോബറിലെ ചര്‍ച്ച..ഇന്ത്യ-ന്യൂസിലന്റ് ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 49 ശതമാനം വര്‍ദ്ധിച്ച് 1.3 ബില്യണ്‍ ഡോളറായിട്ടുണ്ട്. കാരാറില്‍ ഒപ്പുവയ്ക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. 

X
Top