ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

രൂപയിലെ ചാഞ്ചാട്ടം തടയാന്‍ നടപടികള്‍ അനിവാര്യം, ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍

ന്യൂഡല്‍ഹി: വിദേശനാണ്യ വിപണിയില്‍ ഉയര്‍ന്നുവരുന്ന അനിവാര്യമായ ചാഞ്ചാട്ടം കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എം രാജേശ്വര്‍ റാവു. പ്രത്യേകിച്ചും രൂപയുടെ അന്താരാഷ്ട്രവത്ക്കരണത്തിന്റെ പശ്ചാത്തലത്തില്‍. അന്താരാഷ്ട്ര കറന്‍സി എന്നത് പ്രവാസികള്‍ക്ക് സൗജന്യമായി ലഭ്യമാകുന്ന ഒന്നാണ്.

മാത്രമല്ല, രൂപയുടെ കാര്യത്തില്‍ കയറ്റുമതി ഇറക്കുമതിയ്ക്കായി ഉപയോഗിക്കുന്നതു വഴിയാണ് അന്താരാഷ്ട്രവത്ക്കരണം സാധ്യമാകുക.അതുകൊണ്ടുതന്നെ അഗോളതലത്തിലുണ്ടാകുന്ന സംഭവവികാസങ്ങള്‍ കറന്‍സിയുടെ മേല്‍ സ്വാധീനം ചെലുത്തും.

‘അന്താരാഷ്ട്രവല്‍ക്കരണത്തിനും സ്വതന്ത്ര മൂലധനഒഴുക്കിനും അതിന്റേതായ ഗുണങ്ങളുണ്ടെങ്കിലുംഅതിന്റേതായ വെല്ലുവിളികളുമുണ്ട്. അതില്‍ ആദ്യത്തേത് രൂപയിലുണ്ടാക്കുന്ന ചാഞ്ചാട്ടമാണ് റാവു പറഞ്ഞു.

അതേസമയം രൂപയുടെ ചാഞ്ചാട്ടത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ അദ്ദേഹം വിശദീകരിച്ചില്ല. രൂപയിലുള്ള വ്യാപാരം ഉയര്‍ത്താനുള്ള ശ്രമത്തിലാണ് നിലവില്‍ ഇന്ത്യ.

കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ഇറക്കുമതി സുഗമമാക്കുന്നതിനും ലക്ഷ്യമിട്ട് കഴിഞ്ഞ ജൂലൈയില്‍ അന്താരാഷ്ട്ര വ്യാപാരം രൂപയില്‍ തീര്‍പ്പാക്കാന്‍ റിസര്‍വ് ബാങ്ക് ഒരു പുതിയ സംവിധാനം അവതരിപ്പിച്ചിരുന്നു.

X
Top