ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സാമ്പത്തിക പരിഷ്‌ക്കരണവും സ്വകാര്യവത്ക്കരണവും ത്വരിതഗതിയിലാക്കണമെന്ന് അമിതാഭ് കാന്ത്

ന്യൂഡല്‍ഹി: സവിശേഷ ഭൗമ രാഷ്ട്രീയ പശ്ചാത്തലത്തില്‍, മത്സരക്ഷമത നിലനിര്‍ത്താന്‍ ഇന്ത്യ സാമ്പത്തിക പരിഷ്‌ക്കാരങ്ങളും സ്വകാര്യവത്ക്കരണവും ത്വരിത ഗതിയിലാക്കണം. രാജ്യത്തിന്റെ ജി20 ഷെര്‍പ്പയും മുന്‍ നിതി ആയോഗ് സിഇഒയുമായ അമിതാഭ് കാന്ത് നിര്‍ദ്ദേശിച്ചു. രാജ്യങ്ങള്‍ സപ്ലേ ചെയ്‌നില്‍ മാറ്റങ്ങള്‍ വരുത്തുകയും പുതിയ സാങ്കേതിക വിദ്യയില്‍ നിക്ഷേപമുയര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്.

സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ വേഗം മതിയായ തോതിലല്ലെന്ന് പറഞ്ഞ കാന്ത് കാലഹരണപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ നിയമം, ശക്തമായ തൊഴില്‍ നിയന്ത്രണങ്ങള്‍, മന്ദഗതിയിലുള്ള നീതിനിര്‍വഹണം എന്നിവ സ്വകാര്യ നിക്ഷേപത്തെ തടയുകയാണെന്ന് അഭിപ്രായപ്പെട്ടു. ബിസിനസ് ചെയ്യുക എളുപ്പമാക്കുകയും അവയുടെ വളര്‍ച്ച ഉറപ്പുവരുത്തുകയും വേണം. സാമ്പത്തിക പരിഷ്‌ക്കരണത്തിലൂടെ മാത്രമേ വിദേശ നിക്ഷേപം ആകര്‍ഷിക്കാനാകൂ.

ക്വാളിറ്റി കണ്‍ട്രോള്‍ ഓര്‍ഡേഴ്‌സ് (ക്യുസിഒ) നടപ്പാക്കിയരീതിയേയും അദ്ദേഹം വിമര്‍ശിച്ചു. ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്താനാണ് നിയമമെങ്കിലും അവ നടപ്പാക്കുന്നതിന് മുന്‍പ് വ്യവസായ വിദഗ്ധരുടെ ഉപദേശം തേടേണ്ടതുണ്ട്.  സര്‍ക്കാര്‍ ബിസിനസ് നടത്താനല്ല, ഭരണ നിര്‍വഹണത്തില്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 65,000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം ഇതുവരെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറിനായിട്ടില്ല.

കൃത്രിമബുദ്ധി, ഹരിത ഊര്‍ജ്ജം, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ ഉയര്‍ച്ചയില്‍ നിന്ന് പ്രയോജനം നേടാനുള്ള സവിശേഷ അവസരം ഇന്ത്യയ്ക്കുണ്ട്. യുവ ജനസംഖ്യയും വളരുന്ന ഉപഭോക്തൃ വിപണിയും രാജ്യത്തെ നിക്ഷേപത്തിന് യോജിച്ച സ്ഥലമാക്കുന്നു.

X
Top