ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

രണ്ടാമത്തെ വലിയ ഓണ്‍ലൈന്‍ ഉപഭോക്തൃ സമൂഹമാകാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പര്‍മാരുടെ ആധിക്യവും ശക്തവും ഘടനാപരവുമായ നയങ്ങളും കാരണം ഇന്ത്യയുടെ ഇ-റീട്ടെയ്ല്‍ വിപണി 2027 ഓടെ 150-170 ബില്യണ്‍ ഡോളറിന്റേതാകും. കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ബെയിന്‍ ആന്‍ഡ് കമ്പനിയാണ് ഇക്കാര്യം പറഞ്ഞത്. നിലവില്‍ 50 ബില്യണ്‍ ഡോളറാണ് രാജ്യത്തിന്റെ ഇ-റീട്ടെയ്ല്‍ വിപണി മൂല്യം.

അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ആഗോളതലത്തില്‍ രണ്ടാമത്തെ വലിയ ഓണ്‍ലൈന്‍ വാങ്ങല്‍ സമൂഹം ഇന്ത്യയാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയെയാണ് ഈ കാര്യത്തില്‍ മറികടക്കുക. നിലവില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.

2021 ല്‍ 180-190 ദശലക്ഷം പേരാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തിയത്. 2027 ല്‍ ഇത് 400-450 ദശലക്ഷം പേരാകുമെന്ന് കരുതപ്പെടുന്നു. 450–500 ദശലക്ഷം സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ 180–190 ദശലക്ഷം പേര്‍2021 ല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തി.. 2020 നെ അപേക്ഷിച്ച് 30-35 ശതമാനം വര്‍ധനവാണിത്.

പുതിയ ഷോപ്പര്‍മാരില്‍ ഭൂരിഭാഗവും ടയര്‍ മൂന്നോ അതിലധികമോ ഗ്രേഡുള്ള നഗരങ്ങളില്‍ നിന്നുള്ളവരാണെന്നും ജനറേഷന്‍ സെഡില്‍ ഉപ്പെടുന്നവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ജനറല്‍ ഇസഡ് (18-25 വയസ്സ്)ഓണ്‍ലൈന്‍ ഇടപാട് ആരംഭിച്ചത് ശുഭസൂചനയാണ്. ഭാവിയില്‍ ഇത് നിര്‍ണായകമാകും, റിപ്പോര്‍ട്ട് പറഞ്ഞു.

ഇ-റീട്ടെയ്ല്‍ കുതിപ്പിന് തുണയാകുന്ന എല്ലാ അടിസ്ഥാന ഘടകങ്ങളും ഇന്ത്യയിലുണ്ട്. വലിയ തോതിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം (ഇന്ത്യയില്‍ 36%, ചൈനയില്‍ 63%, യുഎസില്‍ 76%), സമ്പന്നത (പ്രതിശീര്‍ഷ വരുമാനം 2000 ഡോളര്‍-ചൈനയില്‍ 12,000 ഡോളര്‍, യുഎസില്‍-69,000 ഡോളര്‍), എന്നിവ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് പറഞ്ഞു.

പണപ്പെരുപ്പം നിലവില്‍ പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നുവെങ്കിലും ദീര്‍ഘകാലത്തില്‍ രംഗം ഉയര്‍ച്ച കൈവരിക്കും. എല്ലാവിഭാഗങ്ങളില്‍ പെട്ട വസ്തുക്കളും ഓണ്‍ ലൈന്‍ വഴി വില്‍ക്കപ്പെടുമ്പോള്‍ പൊതു ചരക്ക് ,പലചരക്ക് സാധനങ്ങളിലേയ്ക്കായിരിക്കും കൂടുതല്‍ കടന്നുകയറ്റമുണ്ടാവുക.

ഇന്ത്യന്‍ സര്‍ക്കാറിന്റെ നയങ്ങള്‍ ഓണ്‍ലൈന്‍ ഉപഭോഗം വര്‍ധിപ്പിക്കാന്‍ പര്യാപ്തമാണെന്നുംഫ്‌ലിപ്കാര്‍ട്ടുമായി സഹകരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് പറഞ്ഞു.

X
Top