കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

എല്‍നിനോ ആഘാതം: പഞ്ചസാര കയറ്റുമതി നിയന്ത്രിച്ചേയ്ക്കും

ന്യൂഡല്‍ഹി: പഞ്ചസാര കയറ്റുമതിയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു. 2024 ആദ്യ പകുതി വരെയെങ്കിലും കയറ്റുമതി നിയന്ത്രിക്കാനാണ് ആലോചിക്കുന്നത്. എല്‍നിനോ മഴ കുറയ്ക്കുമെന്നും അത് കാര്‍ഷിക ഉത്പാദനത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ ഭയക്കുന്നു.

“കാലാവസ്ഥ ഒരു വലിയ നെഗറ്റീവ് ഘടകമാണ്. കഴിഞ്ഞ വര്‍ഷം നല്ല മണ്‍സൂണ്‍ മഴ ലഭിച്ചിട്ടും പഞ്ചസാര ഉല്‍പാദനം കുറഞ്ഞു. ഈ വര്‍ഷം, റിസ്‌ക് ഏറ്റെടുക്കാന്‍ കഴിയില്ല. എല്‍നിനോയാണ് കാരണം,” പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

എല്‍നിനോ, ഈവര്‍ഷാവസാനം മഴകുറയ്ക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പഞ്ചസാര ഉത്പാദനത്തെക്കുറിച്ച് ധാരണ ലഭിക്കാന്‍ കുറച്ച് മാസങ്ങളെടുക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതിനാല്‍ കാത്തിരുന്നു കാണുക എന്ന സമീപനമാണ് ഉദ്യോഗസ്ഥരുടേത്.

“കയറ്റുമതിയെ സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ ഒട്ടും തിടുക്കം കാണിക്കില്ല,” ഉദ്യോഗസ്ഥന്‍ പറഞ്ഞു.

X
Top