ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യം

വന്‍ അടിസ്ഥാന സൗകര്യ പദ്ധതികള്‍ ആസൂത്രണം ചെയ്ത് ഇന്ത്യ

ന്യൂഡല്‍ഹി: വിഷന്‍ 2027 എന്ന പേരില്‍ വന്‍ അടിസ്ഥാന സൗകര്യ  വികസന പദ്ധതിയ്ക്ക് തുടക്കം കുറിക്കുകയാണ് ഇന്ത്യ. സ്വതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തില്‍ ഒരു വികസിത രാഷ്ട്രമായി മാറുകയാണ് ലക്ഷ്യം.

ഇതിന്റെ ഭാഗമായി ഒന്നിലധികം സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാകുന്ന, വ്യവസായങ്ങളെ പരിവര്‍ത്തന വിധേയമാക്കുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. 50,000 കിലോമീറ്റര്‍ അതിവേഗ ഹൈവേ, ബുള്ളറ്റ് ട്രെയിന്‍, കപ്പല്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍, പുതിയ തുറമുഖങ്ങള്‍ എന്നിവ ഇതില്‍ ഉള്‍ക്കൊള്ളുന്നു.

അടുത്ത 10-12 വര്‍ഷത്തില്‍ പൂര്‍ത്തിയാക്കപ്പെടുന്ന ഹൈവേ നിര്‍മ്മാണത്തിന് ഏകദേശം 20 ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതേസമയം സര്‍ക്കാര്‍ 2026 ബജറ്റില്‍ വകയിരുത്തിയ മൂലധന ചെലവ് ഏകദേശം 11.21 ലക്ഷം കോടി രൂപ മാത്രമാണ്.

ബാക്കി തുക പിപിപി മോഡലില്‍ (സ്വകാര്യ-പൊതു പങ്കാളിത്തം) കണ്ടെത്തും. ആദായം ഉറപ്പുതരുന്ന പദ്ധതികളായിരിക്കും പിപിപി മോഡലില്‍ പൂര്‍ത്തിയാക്കുക.ദീര്‍ഘകാല വളര്‍ച്ച ഉറപ്പുവരുത്തുന്നതിന് നിക്ഷേപം ജിഡിപിയുടെ 40 ശതമാനമാക്കി വളര്‍ത്താന്‍ ലോകബാങ്ക് ഇന്ത്യയോടാവശ്യപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് 2047 ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഗെയിം ചെയ്ഞ്ചിംഗ് പ്രൊജക്ടുകളമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. ഇന്‍-സ്‌പെയ്‌സില്‍ നിന്നുള്ള പവന്‍ ഗോയങ്കയും നീതി ആയോഗിലെ വിദഗ്ധരും നയിക്കുന്ന പ്രത്യേക സമിതി പദ്ധതികള്‍ അവലോകനം ചെയ്യും.

X
Top