എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപനപാചകവാതക ക്ഷാമം ട്രെയിനുകളിലേക്കും; അടിയന്തര നടപടികളുമായി ഐആർസിടിസി10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രികേരളത്തെ പെട്രോകെമിക്കൽ ഹബ്ബ് ആക്കുക ലക്ഷ്യം: പ്രധാനമന്ത്രി നരേന്ദ്രമോദിബദൽ മാർഗങ്ങളിലൂടെ എൽപിജി, എൽഎൻജി എന്നിവ എത്തിക്കാൻ കേന്ദ്രസർക്കാര്‍

ജിസിസി ഹബായി ഇന്ത്യ അതിവേഗം വളരുന്നു

തിരുവനന്തപുരം: ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകളുടെ(ജി.സി.സി) ആഗോള ഹബായി ഇന്ത്യ അതിവേഗം വളരുകയാണെന്ന് നെസ്റ്റ് ഡിജിറ്റല്‍ എസ്.ടി.സി വൈസ് പ്രസിഡന്റും ബിസിനസ് ഓപ്പറേഷൻസ് മേധാവിയുമായ സാബു ഷംസുദീൻ പറഞ്ഞു.

അഞ്ച് വർഷത്തിനുള്ളില്‍ ജി.സി.സികളുടെ ബിസിനസ് നിലവിലെ 6460 കോടി ഡോളറില്‍ നിന്ന് 11,000 കോടി ഡോളറിലേക്ക് ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെക്‌നോപാർക്കിന്റെ ഔദ്യോഗിക വോഡ്കാസ്റ്റ് പരമ്പരയായ ‘ആസ്പയർ: സ്റ്റോറീസ് ഒഫ് ഇന്നൊവേഷനി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജി.സി.സിയിലൂടെ രാജ്യത്ത് ഏകദേശം 1.9 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി. ലോകത്തെ പ്രമുഖ കമ്പനികള്‍ ഇന്ത്യയില്‍ ജി.സി.സികള്‍ സ്ഥാപിക്കുകയാണ്. ദക്ഷിണേന്ത്യയില്‍ നൂറിനടുത്ത് കമ്പനികള്‍ ജി.സി.സി തുടങ്ങാൻ കാത്തിരിക്കുകയാണ്.

എൻജിനീയറിംഗിലും മാനുഫാക്ചറിംഗിലും പ്രവർത്തിക്കുന്ന ആഗോള കമ്ബനിയാണ് 1990ല്‍ ടെക്‌നോപാർക്ക് സ്ഥാപിതമായപ്പോള്‍ ആരംഭിച്ച നെസ്റ്റ് ഡിജിറ്റല്‍ എസ്.ടി.സി.

X
Top