ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കം

ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകും

കൊച്ചി: കേരള വ്യവസായ വകുപ്പും കേന്ദ്ര എംഎസ്എംഇ മന്ത്രാലയവും കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷനും മെട്രോ മാർട്ടും ചേർന്ന് ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ നടത്തുന്നു. ഇൻഡസ്ട്രിയൽ എക്സ്പോയും വ്യവസായി മഹാ സംഗമവും 16, 17, 18 തീയതികളിൽ കൊച്ചി അഡ്ലക്സ് ഇന്റർ നാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. നാളെ രാവിലെ 10.30-ന് എക്സ്പോയുടെ ഉദ്ഘാടനം മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിക്കുമെന്ന് സംഘാടകർ അറിയിച്ചു.

എക്സ്പോയോട് അനുബന്ധിച്ച് എറണാകുളം പ്രസ് ക്ലബ്ബുമായി ചേർന്ന് ‘മാധ്യമങ്ങൾ ബിസിനസ് വിജയത്തെ എങ്ങനെ രൂപപ്പെടുത്തുന്നു’ എന്ന വിഷയത്തിൽ മാധ്യമ സംഗമം നടക്കും. 17-ന് “വ്യവസായ സൗഹൃദത്തിന്റെ പ്രായോഗിക നിർവഹണവും ഭരണവും’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. 18-ന് വൈകുന്നേരം 5.30-ന് എക്സ്പോയുടെ സമാപനവും വ്യവസായി മഹാ സംഗമവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയാകും. സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് മുഖ്യ പ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര വ്യവസായ എക്സ്പോയുടെ ഭാഗമായി അഞ്ഞൂറോളം സ്റ്റാളുകളിലായി അൻപതി നായിരത്തോളം നൂതന ഉത്പന്നങ്ങൾ പരിചയപ്പെടുത്തും. കെഎസ്എസ്ഐഎ അംഗങ്ങളായ പതിനായിരത്തിലധികം വ്യവസായികളും അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള 18 വ്യവസായ-അനുബന്ധ മേഖലയിലെ വ്യവസായികളും മഹാ സംഗമത്തിന്റെ ഭാഗമാകും. എക്സ്പോയിലേക്കുളള പ്രവേശനം സൗജന്യമാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾ ക്കുമായി www.ilie.in. ഫോൺ: 9947733339, 9995139983, ഇ-മെയിൽ – info@iiic.in. സന്ദർശിക്കുക. കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ നിസാറുദ്ദീൻ, അംഗങ്ങളായ കെ പി രാമചന്ദ്രൻ നായർ, ജോസഫ് പൈകട, ബി ജയകൃഷ്ണൻ, സിജി നായർ, എ വി അൻവർ, പി ജെ ജോസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

X
Top