അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇന്ത്യ ഇന്‍കിന്റെ രണ്ടാംപാദ പ്രകടനം പ്രതീക്ഷിച്ചതിലും മികച്ചതെന്ന് റിപ്പോര്‍ട്ട്‌

മുംബൈ: മോതിലാല്‍ ഓസ്വാളിന്റെ അവലോകന പ്രകാരം രാജ്യത്തെ കമ്പനികളുടെ രണ്ടാം പാദ വരുമാനത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 14 ശതമാനം വര്‍ദ്ധനവ് ദൃശ്യമായി. പ്രതീക്ഷകള്‍ക്കനുസൃതമായ പുരോഗതിയാണിത്. പൊതുമേഖല ഇന്ധന റീട്ടെയ്‌ലര്‍മാരാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയത്. ഇവര്‍ ഏകദേശം 9 മടങ്ങ് ലാഭവളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ സിമന്റ് മേഖലയുടേത് 147 ശതമാനവും ടെക്‌നോളജിയുടേത് 8 ശതമാനവും മൂലധന ഉപകരണങ്ങളുടേത് 17 ശതമാനവും ലോഹത്തിന്റേത് 7 ശതമാനവുമുയര്‍ന്നു.

ഫലങ്ങള്‍ പ്രഖ്യാപിച്ച 27 നിഫ്റ്റി സ്ഥാപനങ്ങളുടെ വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനം വര്‍ദ്ധിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഇന്‍ഫോസിസ് എന്നിവയാണ് ഇതിന് നേതൃത്വം നല്‍കിയത്.അതേസമയം കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, എച്ച്യുഎല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, എറ്റേണല്‍ എന്നിവ നിരാശപ്പെടുത്തി.

ഏഴ് കമ്പനികള്‍ക്ക് പ്രതീക്ഷിച്ച സംഖ്യകള്‍ നഷ്ടമായപ്പോള്‍ അഞ്ചെണ്ണം പ്രതീക്ഷയെ മറികടന്ന പ്രകടനവും 15 എണ്ണം പ്രതീക്ഷക്കനുസൃതവുമായ പ്രകടനവും നടത്തി. സെപ്തംബര്‍ പാദ ഫലങ്ങള്‍ പ്രഖ്യാപിച്ച 27 കമ്പനികളില്‍ വാര്‍ഷികാടിസ്ഥാന വളര്‍ച്ച വില്‍പ്പന-9 ശതമാനം, എബിറ്റ-8 ശതമാനം, നികുതിയ്ക്കു മുന്‍പുള്ള ലാഭം-5 ശതമാനം, നികുതിയ്ക്ക് ശേഷംുള്ള ലാഭം-5 ശതമാനം എന്നിങ്ങനെയാണ്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച്് മെച്ചപ്പെട്ടതാണ്.

മോട്ടിലാല്‍ ഓസ്വാളിന്റെ പിന്തുണയുള്ള 151 കമ്പനികള്‍ വില്‍പനയില്‍ 8 ശതമാനവും എബിറ്റയില്‍ 13 ശതമാനവും നികുയ്ക്ക് മുന്‍പുള്ള ലാഭത്തില്‍ 13 ശതമാനവും നികുതിയ്ക്ക് ശേഷമുള്ള ലാഭത്തില്‍ 14 ശതമാനവും വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഇത് മുന്‍പ് യഥാക്രമം 5 ശതമാനം, 8 ശതമാനം, 7 ശതമാനം 9 ശതമാനം എന്നിങ്ങനെയായിരുന്നു.

X
Top