റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

ഇന്ത്യന്‍ കമ്പനികളുടെ വിദേശ ഇക്വിറ്റി നിക്ഷേപത്തില്‍ ഇടിവ്

മുംബൈ: ഇന്ത്യന്‍ കമ്പനികളുടെ വിദേശ ഇക്വിറ്റി നിക്ഷേപം ജൂലൈയില്‍ 22 ശതമാനം ഇടിഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 1.592 ബില്യണ്‍ ഡോളറാണ് ഇത്. മുന്‍വര്‍ഷത്തെ സമാന മാസത്തില്‍ കമ്പനികള്‍ 2.098 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു.

നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ആര്‍ബിഐ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതാണ് കാരണം.  ബാങ്ക് വായ്പകളിലെ തിരിച്ചടവ് പൂര്‍ത്തിയാക്കാതെ വിദേശ നിക്ഷേപം സാധ്യമാകില്ലെന്ന് ആര്‍ബിഐ കോര്‍പറേറ്റുകളെ അറിയിക്കുകയായിരുന്നു. സൂക്ഷ്മമായ പരിശോധനയും കര്‍ശനമായ നിയമങ്ങളും പാലിച്ചുമാത്രമേ ഇത്തരം നിക്ഷേപങ്ങള്‍ അനുവദിക്കൂവെന്നും കേന്ദ്രബാങ്ക് വ്യക്തമാക്കി.

ഇന്ത്യന്‍ കമ്പനികളുടെ മൊത്തം വിദേശ സാമ്പത്തിക എക്‌സ്‌പോഷ്വര്‍ 3319 ബില്യണ്‍ ഡോളറില്‍ നിന്നും 3.512 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇതില്‍ ഇക്വിറ്റി നിക്ഷേപവും വായ്പകളും ഗ്യാരണ്ടികളുമുള്‍പ്പെടുന്നു.

X
Top