എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾകൊച്ചി മെട്രോയുടെ വായ്പയ്ക്ക് സര്‍ക്കാർ അനുമതി വൈകുന്നുഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

കമ്പനികളുടെ ആദ്യ പാദ വരുമാനം ഉയര്‍ന്നു, മാര്‍ജിന്‍ ചുരുങ്ങി

ന്യൂഡല്‍ഹി: ജൂണിലവസാനിച്ച പാദത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ വരുമാനം 39 ശതമാനത്തിലധികം വളര്‍ന്നു. എന്നാല്‍ ഉയര്‍ന്ന ഉത്പാദനം ചെലവ് കാരണം മാര്‍ജിനില്‍ 21.3 ശതമാനത്തിന്റെ ഇടിവുണ്ടായി. റേറ്റിംഗ് ഏജന്‍സി ഇക്ര പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 17.7 ശതമാനമായാണ് മാര്‍ജിന്‍ കുറഞ്ഞത്.

ഉത്പാദന ചെലവ് ഉപഭോക്താക്കളിലേയ്ക്ക് കൈമാറിയതാണ് പ്രാഥമികമായി വരുമാനം വര്‍ധിപ്പിച്ചത്. എന്നാല്‍ മാര്‍ജിനില്‍ ഇടിവുണ്ടായി. റഷ്യ-ഉക്രൈന്‍ യുദ്ധം കാരണം സംജാതമായ ഉയര്‍ന്ന ചരക്ക്, ഊര്‍ജ്ജ വിലകളാണ് ഉത്പാദന ചെലവ് ഉയര്‍ത്തിയത്.

620 കമ്പനികള്‍ ജൂണ്‍ പാദത്തില്‍ 39.1 ശതമാനം വാര്‍ഷിക വരുമാന വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രണ്ടാം തരംഗം കാരണം മുന്‍വര്‍ഷത്തെ താഴ്ന്ന ബെയ്‌സ് അടിസ്ഥാനമാക്കിയതാണ് വരുമാന വളര്‍ച്ച രേഖപ്പെടുത്താനുള്ള പ്രഥമ കാരണം. മറ്റൊന്ന് കമ്പനികള്‍ ഉത്പന്നങ്ങളുടെ വിലവര്‍ധിപ്പിച്ചതാണ്.

അതേസമയം പാദാടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ 1.5 ശതമാനം വരുമാന വളര്‍ച്ചയാണ് കമ്പനികള്‍ രേഖപ്പെടുത്തിയത്. ”രണ്ടാം തരംഗത്തിന് ശേഷമുള്ള ഡിമാന്‍ഡ് പുനരുജ്ജീവനം, മിക്ക ഉല്‍പ്പന്നങ്ങളുടെയും വില വര്‍ധിപ്പിച്ചു. എന്നാല്‍ ലോഹങ്ങളുള്‍പ്പടെയുള്ള ചരക്കുകളുടെ വില കുത്തനെ ഉയര്‍ന്ന് ഒന്നിലധികം വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലേക്കെത്തിയത് വില സമ്മര്‍ദമുണ്ടാക്കുകയും മാര്‍ജിനുകളെ ബാധിക്കുകയും ചെയ്തു. തല്‍ഫലമായി, ഈ കാലയളവില്‍ പ്രവര്‍ത്തന ലാഭം 213 ബേസിസ് പോയിന്റ് കുറഞ്ഞ് 17.7 ശതമാനമായി,’
ഏജന്‍സി വൈസ് പ്രസിഡന്റും കോഗ്രൂപ്പ് ഹെഡുമായ കിഞ്ചല്‍ ഷാ അഭിപ്രായപ്പെടുന്നു.

ഗ്രാമീണ ഡിമാന്റ് കുറഞ്ഞത് പല മേഖലകളേയും തളര്‍ത്തുന്നു. ഇത് വരുമാനത്തെയും മാര്‍ജിനെയും ഒരേ പോലെ ബാധിച്ചു. വ്യവസായാടിസ്ഥാനത്തിലുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഹോട്ടല്‍, പവര്‍, റീട്ടെയില്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ മേഖലകള്‍ തുടര്‍ച്ചയായ വരുമാന വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം എയര്‍ലൈന്‍സ്, നിര്‍മ്മാണം, മൂലധന ചരക്കുകള്‍, ഇരുമ്പ് & സ്റ്റീല്‍ തുടങ്ങിയ മേഖലകളുടെ വരുമാനം ഇടിഞ്ഞു.

എണ്ണ, വാതകം, ഊര്‍ജം, ഹോട്ടലുകള്‍ തുടങ്ങിയ ഊര്‍ജഅധിഷ്ഠിത മേഖലകളിലാണ് തുടര്‍ച്ചയായ വളര്‍ച്ച പ്രകടമായത്. എഫ്എംസിജി മിതമായ ഒറ്റ അക്ക വളര്‍ച്ച രേഖപ്പെടുത്തി. ഉത്പാദന ചെലവ് നികത്താന്‍ നടത്തിയ വിലവര്‍ദ്ധനവ് വരുമാനം വര്‍ധിപ്പിച്ചപ്പോള്‍, അളവ് കുറച്ചു.

ഏജന്‍സിയിലെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റും സെക്ടര്‍ ഹെഡുമായ ശ്രുതി തോമസ് പറയുന്നതനുസരിച്ച്, വായ്പ അളവ് മതിയായ നിലവാരത്തില്‍ തുടരുന്നതും, ചരക്ക്, ഊര്‍ജ വിലകള്‍, വിതരണ ശൃംഖല നിയന്ത്രണങ്ങള്‍ എന്നിവയുടെ കുറവും കാരണം വരും പാദങ്ങളില്‍ നേരിയ പുരോഗതി ദൃശ്യമാകും.

X
Top