പുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യൻ വിദ്യാർത്ഥികളിൽ നിന്നുള്ള വരുമാനം: വിദേശ യൂണിവേഴ്സിറ്റികൾക്കുമേൽ ‘സർജിക്കൽ സ്‌ട്രൈക്കിന്’ കേന്ദ്രസർക്കാർ നീക്കം

  • റെസിഡന്റ് വിദ്യാർത്ഥികളിൽ നിന്നുള്ള, സർവ്വകലാശാലകളുടെ കഴിഞ്ഞ 5 വർഷത്തെ ലാഭത്തിന്റെ 40% വരെ നികുതി ഈടാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ

പ്രതിവർഷം ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ വിദേശപഠനത്തിനായി രാജ്യം വിടുന്നത് വഴി പുറത്തേക്കൊഴുകുന്ന ശതകോടികൾ തിരിച്ചുപിടിക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങിയതായി റിപ്പോർട്ടുകൾ. ഇതിന്റെ ആദ്യപടിയായി ശക്തമായ നിയമനിർമ്മാണത്തിലൂടെ വിദേശ സർവകലാശാലകളുടെ സ്ഥിരം സംവിധാനം രാജ്യത്ത് തുടങ്ങുക നിർബന്ധമാക്കുകയും അതുവഴി ഇന്ത്യൻ വിദ്യാർത്ഥികളിൽ നിന്ന് നേടുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം നികുതി ഇനത്തിൽ ഈടാക്കുകയും ചെയ്യുമെന്നാണ് വിവരം.

സർവ്വകലാശാലകളുടെ കഴിഞ്ഞ 5 വർഷത്തെ, ഇന്ത്യൻ റെസിഡന്റ് വിദ്യാർത്ഥികളിൽ നിന്നുള്ള ലാഭത്തിന്റെ 40% വരെ നികുതി ഈടാക്കിയേക്കുമെന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് പ്രതിനിധികളുള്ള സർവ്വകലാശാലകൾക്ക് പ്രാദേശിക തലത്തിൽ രജിസ്‌ട്രേഷനും ഇന്ത്യയുമായി ബന്ധപ്പെട്ട അക്കൗണ്ട് ബുക്കുകൾ പരിപാലിക്കേണ്ടതും നിർബന്ധിതമായി നടപ്പാക്കേണ്ട സാഹചര്യം പടിപടിയായി ഉണ്ടാകും. വിദ്യാർത്ഥി റിക്രൂട്ട്‌മെന്റിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അന്തർദ്ദേശീയ റിക്രൂട്ട്‌മെന്റ് സ്റ്റാഫുകൾ വർഷത്തിൽ 90 ഓ അതിലധികമോ ദിവസം രാജ്യത്ത് തങ്ങുന്ന പക്ഷം ഈ പ്രതിനിധികളുടെ പെരുമാറ്റവും പ്രാതിനിധ്യവും പ്രവർത്തനങ്ങളും ശ്രദ്ധാപൂർവ്വം വിശകലനം ചെയ്യപ്പെടും.

വിദേശ സർവ്വകലാശാലകളുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി പരിശോധിച്ചു വിലയിരുത്തുന്നതിന് ഭാഗമായി ഗവൺമെന്റിന്റെ നികുതി നയം കൂടുതൽ പ്രവചനാതീതവും കർശനവുമായി മാറുന്നുവെന്ന് ആശങ്കകളുണ്ട്. ഏജൻസിക്ക് ലഭിക്കുന്ന കമ്മീഷനിൽ സേവനനികുതി അടയ്ക്കാൻ ബാധ്യതയുണ്ടെന്ന പേരിൽ 2021-ൽ ഇന്റർനാഷണൽ എജ്യുക്കേഷൻ രംഗത്തെ പ്രമുഖരായ ഐഡിപി എജ്യുക്കേഷനെതിരെ നടപടിയെടുത്തെങ്കിലും ഒടുവിൽ കേസിൽ ഐഡിപിക്ക് അനുകൂലമായി വിധി ലഭിച്ചിരുന്നു.

അതേസമയം ചരക്ക് സേവന നികുതി ഉൾപ്പെടെ രാജ്യത്തെ പ്രസക്തമായ നിയമങ്ങൾ കൃത്യമായി പാലിക്കുന്ന കമ്പനികളെ സംബന്ധിച്ച് വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. റിക്രൂട്ട്മെന്റിന് കോൺട്രാക്ട് ഏജന്റുമാരെ ഉപയോഗിക്കുന്ന സർവ്വകലാശാലകൾക്കാകും ഏറെ വെല്ലുവിളി നേരിടേണ്ടി വരിക. രാജ്യത്ത് നിയമപരമായ സബ്‌സിഡിയറി കമ്പനിയോ അംഗീകൃത സേവനദാതാക്കളോ ഉള്ള വിദേശ സർവകലാശാലകളെ സംബന്ധിച്ചിടത്തോളം നിലവിലെ പ്രതിസന്ധി എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുമെന്നാണ് പൊതുവെ വിലയിരുത്തൽ.

പുതിയ സാഹചര്യത്തിൽ മുൻനിര വിദേശ സർവകലാശാലകളിൽ പലതും ഏൺസ്റ്റ് & യങ് പോലുള്ള പ്രമുഖ കൺസൾട്ടന്റുമാരുടെ സേവനം തേടിക്കഴിഞ്ഞു. റിക്രൂട്ട്മെന്റ് പ്രോസസിൽ വരുത്തേണ്ട മാറ്റങ്ങളും സർവ്വകലാശാലകൾ വിശദമായി വിലയിരുത്തുന്നു. രാജ്യത്തുള്ള റിക്രൂട്ട്മെന്റ് പ്രതിനിധികളെ യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക സ്റ്റാഫ് എന്ന നിലയിൽ നിയമിക്കേണ്ടതില്ലെന്ന തരത്തിലും പല യൂണിവേഴ്സിറ്റികളും തീരുമാനം നടപ്പാക്കുന്നുണ്ട്. ഈ പ്രതിനിധികളുടെ ബിസിനസ്സ് കാർഡുകൾ അവരെ സർവ്വകലാശാലാ ജീവനക്കാരായി വിശേഷിപ്പിക്കുന്നില്ല അല്ലെങ്കിൽ അതിൽ യൂണിവേഴ്സിറ്റി ലോഗോകൾ ഉൾപ്പെടുത്തുന്നില്ല; എന്നിങ്ങനെ പോകുന്നു നടപടികൾ.

ഇൻ-കൺട്രി ഓഫീസറായി പ്രവർത്തിക്കുന്ന ഒരു വ്യക്തി സർവകലാശാലയിലെ ജീവനക്കാരനായി ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ, ഇന്ത്യയിൽ അത് PE സ്റ്റാറ്റസ് ആയി വിലയിരുത്തപ്പെട്ടേക്കാമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം പ്രൈവറ്റ് ഇക്വിറ്റി, നികുതി, ഡാറ്റ സ്വകാര്യതാ നിയമങ്ങൾ തുടങ്ങിയവയിൽ ശ്രദ്ധാപൂർവമുള്ള നടപടികൾ ഉറപ്പാക്കാൻ സർവ്വകലാശാലകൾ ഇൻ-കൺട്രി ഓപ്പറേഷനുകൾ സ്ഥാപിക്കുന്നതാകും ഉചിതമെന്ന് വൺസ്റ്റെപ്പ് ഗ്ലോബലിന്റെ സ്ഥാപകനും ഡയറക്‌ടറുമായ അരിത്ര ഘോഷാൽ പറഞ്ഞു.

ഇന്ത്യയിലെ നികുതി ത്രിതല വ്യാപ്തി ഉള്ളതാണെന്ന് വിമർശകർ പറയുന്നു. ഇന്ത്യയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഫണ്ടുകൾക്ക് ജിഎസ്‌ടി ബാധകമാണ്. ഇതിനുപുറമെ ഓൺലൈൻ പ്രോഗ്രാമുകളിലും മറ്റും എൻറോൾ ചെയ്ത റസിഡന്റ് ഇന്ത്യൻ വിദ്യാർത്ഥികളിൽ നിന്ന് സർവകലാശാലക്ക് ലഭിക്കുന്ന ലാഭത്തിന് ആദായനികുതി ബാധകമാക്കുന്നു.

മൂന്നാമതായി വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ നിന്ന് സമ്പാദിക്കുന്ന ലാഭത്തിനും ആദായനികുതി ബാധകമാണ്. ഇത് സംബന്ധിച്ച് ഇന്ത്യൻ അതോറിറ്റികളുമായി വിശദമായ ചർച്ചക്ക് താല്പര്യപ്പെടുകയാണ് പല സർവകലാശാലകളും. പുതിയ നികുതി നയം നടപ്പിലായാൽ അത് ഇന്ത്യൻ വിദ്യാർത്ഥികളെയും പ്രതികൂലമായി ബാധിച്ചേക്കാം.

വിദേശ സർവ്വകലാശാലകൾ അധിക നികുതി ഭാരം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തന്നെ കൈമാറാൻ തീരുമാനിച്ചാൽ അത് വിദ്യാർത്ഥികളുടെ സാമ്പത്തിക ബുദ്ധിമുട്ട് വർധിപ്പിക്കും. ഒപ്പം വിദേശ സർവകലാശാലകളുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാകാനും സാധ്യതയുണ്ടെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

X
Top