
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം രണ്ട് വര്‍ഷത്തെ താഴ്ചയിലേയ്ക്ക് വീഴുമെന്ന് റോയിട്ടേഴ്‌സ് പോള്‍. ഡോളറിനെതിരെ രൂപയെ പ്രതിരോധിക്കുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തുടരുന്നതിനാലാണ് ഇത്. ഒരു വര്‍ഷം മുന്‍പ് 642 ബില്യണ്‍ ഡോളറായിരുന്ന വിദേശ നാണ്യ കരുതല്‍ ശേഖരം ഇതിനോടകം 545 ബില്യണ്‍ ഡോളറായി കുറഞ്ഞിട്ടുണ്ട്.
എന്നാല്‍ 100 ബില്യണ്‍ ഡോളറിന്റെ താഴ്ച വരുത്തിയിട്ടും രൂപയെ പ്രതിരോധിക്കാനായില്ല. ഉയരുന്ന ഡോളറിനെതിരെ 81.95 എന്ന റെക്കോര്‍ഡ് താഴ്ചയിലേയ്ക്ക് ഇന്ത്യന്‍ കറന്‍സി എത്തി. ഈ സാഹചര്യത്തില്‍ കരുതല്‍ ശേഖരം ഇനിയും കുറയ്‌ക്കേണ്ടിവരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
6 സാമ്പത്തിക വിദഗ്ധരില്‍ റോയിട്ടേഴ്‌സ് നടത്തിയ വോട്ടെടുപ്പ് പ്രകാരം ഈ വര്‍ഷം അവസാനത്തോടെ 23 ബില്യണ്‍ ഡോളര്‍ കൂടി കരുതല്‍ ശേഖരം കുറയും. ഇതോടെ ഫോറെക്‌സ് 2 വര്‍ഷത്തെ താഴ്ചയായ 523 ബില്യണ്‍ ഡോളറിലെത്തും. നിലവില്‍ 2013 പ്രതിസന്ധിയുടെ കാലത്തുണ്ടായതിനേക്കാള്‍ വേഗത്തിലാണ് ആര്‍ബിഐ കരുതല്‍ കുറവ് വരുത്തുന്നത്.
അതേസമയം വളരെ കുറച്ച് സാമ്പത്തികവിദഗ്ധര്‍ മാത്രമാണ് 23 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ഇടിവ് പ്രവചിക്കുന്നത്. പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ ആര്‍ബിഐ പിന്നിലാണെന്ന്് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ചില്‍ പൂജ്യത്തിനടുത്തുണ്ടായ നിരക്ക് 3.00%-3.25% വരെ ഉയര്‍ത്തിയ ഫെഡറല്‍, വരും മാസങ്ങളില്‍ 150 ബേസിസ് പോയിന്റ് കൂടി വര്‍ദ്ധിപ്പിക്കാനിരിക്കയാണ്. എന്നാല്‍ ആര്‍ബിഐയുടെ വര്‍ദ്ധനവ് 140 ബേസിസ് പോയിന്റ്മാത്രമാണ് .
അതേസമയം രണ്ടോ മൂന്നോ വര്‍ഷക്കാലം ഫോറെക്‌സ് ശക്തമാകണമെന്നും അതിനാല്‍ ആര്‍ബിഐ ഇടപെടല്‍ കുറയ്ക്കണമെന്നും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ അനുഭൂതി സഹായ് ആവശ്യപ്പെട്ടു






