മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

എണ്ണ ഇറക്കുമതിക്ക് പുത്തൻ സ്രോതസ്സുകൾ കണ്ടെത്തി ഇന്ത്യ

ർജന്റീന, ബ്രസീൽ, കൊളംബിയ, വെനസ്വേല… പറഞ്ഞുവരുന്നത് ഫുട്ബോളിനെ കുറിച്ചല്ല. ക്രൂഡ് ഓയിലിന്റെ കാര്യമാണ്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ബുദ്ധിമുട്ടേറിയതായതോടെ, ഇന്ത്യൻ കമ്പനികൾ കണ്ടെത്തിയ പുത്തൻ സ്രോതസ്സുകളാണ് മേൽപ്പറഞ്ഞ രാജ്യങ്ങൾ.

റഷ്യക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ അധിക ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ, റഷ്യയുടെ ക്രൂഡ് ഓയിൽ വാങ്ങുന്നത് കഴിഞ്ഞമാസം ഇന്ത്യ വൻതോതിൽ വെട്ടിക്കുറച്ചു.

പൊതുമേഖലാ എണ്ണവിതരണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) എന്നിവയാണ് റഷ്യൻ എണ്ണയോടുള്ള താൽപര്യം കുറച്ചതും പകരം ഇറാക്ക് ഉൾപ്പെടെയുള്ള രാജ്യങ്ങളെ കൂടുതലായി ആശ്രയിച്ചതും.

ജനുവരിയിൽ റഷ്യൻ എണ്ണ ഇറക്കുമതി മുൻമാസത്തേക്കാൾ 13% ഉയർന്ന് പ്രതിദിനം 16.7 ലക്ഷം ബാരൽ ആയിരുന്നു. ഫെബ്രുവരിയിൽ ഇതുപക്ഷേ, 11% ഇടിഞ്ഞ് പ്രതിദിനം 14.8 ലക്ഷം ബാരൽ ആയെന്ന് വിപണി ഗവേഷകരായ കെപ്ലർ (Kpler) വ്യക്തമാക്കി.

ജനുവരി 10നാണ് ജോ ബൈഡൻ ഭരണകൂടം രണ്ട് റഷ്യൻ എണ്ണക്കമ്പനികൾക്കും 180 ടാങ്കറുകൾക്കുംമേൽ അധിക ഉപരോധം ഏർപ്പെടുത്തിയത്. എണ്ണ വാങ്ങുന്നതിന്റെ പണമിടപാടുകൾക്കും ഉപരോധം ബാധകമായിരുന്നു.

ഫലത്തിൽ, റഷ്യൻ എണ്ണക്കമ്പനികളുമായുള്ള ഇടപാടുകൾ പ്രയാസകരമാവുകയും ടാങ്കറുകളുടെ ലഭ്യതക്കുറവും ഇന്ത്യൻ എണ്ണക്കമ്പനികളെ ബദൽവഴി തേടാൻ നിർബന്ധിതരാക്കി.

റഷ്യൻ എണ്ണ ഇറക്കുമതിയിലെ കുറവുനികത്താൻ ഇന്ത്യ കൂടുതലായി കഴിഞ്ഞമാസം ആശ്രയിച്ചത് ഇറാക്കിനെ. ജനുവരിയിലെ പ്രതിദിനം 10.2 ലക്ഷം ബാരൽ എന്നതിൽ നിന്ന് കഴിഞ്ഞമാസത്തെ ഇറക്കുമതി 6% ഉയർന്ന് പ്രതിദിനം 10.8 ലക്ഷം ബാരലായി.

സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി 7.23 ലക്ഷം ബാരലിൽ നിന്ന് പ്രതിദിനം 7 ലക്ഷം ബാരലായി കുറഞ്ഞു; ഇടിവ് 3%. യുഎസിൽ നിന്നുള്ള ഇറക്കുമതിയിൽ 50 ശതമാനവും ഇടിവുണ്ടായി.

X
Top