മാർച്ചിൽ എൽപിജി ഉപഭോഗത്തിൽ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്ഇറാൻ എണ്ണക്കപ്പലുകൾക്ക് സിക്ക തുറമുഖത്ത് അനുമതി നൽകി ഇന്ത്യയുഎസ് വിപണിയിലേക്കുള്ള ഇന്ത്യന്‍ വസ്ത്ര കയറ്റുമതിയില്‍ 28 ശതമാനം ഇടിവ്ഡീസല്‍, എടിഎഫ് കയറ്റുമതി തീരുവ ഉയര്‍ത്തി

രാജ്യം ന്യായവും സുതാര്യവുമായ സമ്പദ് വ്യവസ്ഥയുടെ ആവശ്യകതകൾ നിറവേറ്റും: നിർമല സീതാരാമൻ

വാഷിംഗ്ടണ്‍: ന്യായവും സുതാര്യവുമായ സന്പദ് വ്യവസ്ഥയുടെ ആവശ്യകതകൾ ഇന്ത്യ നിറവേറ്റുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. യുഎസ് ഇന്ത്യാ ബിസിനസ് കൗണ്‍സിൽ സംഘടിപ്പിച്ച ബിസിനസ് റൗണ്ട് ടേബിളിനെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് നിർമല സീതാരാമൻ ഇക്കാര്യം പറഞ്ഞത്.

നിലവിലെ സർക്കാരിന് കീഴിൽ ഇന്ത്യ ആഗോള വ്യവസായത്തിന് രാജ്യത്തിന്‍റെ വളർച്ചയിൽ പങ്കാളിയാകാനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയാണെന്നും നിർമല പറഞ്ഞു.

പകർച്ചവ്യാധികൾക്കിടയിലും നയപരമായ സ്ഥിരത നിലനിർത്തിയതും പരിഷ്കാരങ്ങൾ മുടങ്ങാതെ നടപ്പിലാക്കുന്നതും സർക്കാരിന്‍റെ സമീപനത്തിന്‍റെ മുഖമുദ്രയാണെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യ വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ മന്ത്രി അമേരിക്കയിലെ നിക്ഷേപക സമൂഹത്തെ ക്ഷണിച്ചു.

X
Top