
ന്യൂഡല്‍ഹി: പണപ്പെരുപ്പം ആര്‍ബിഐ ലക്ഷ്യത്തില്‍ നിന്നുയര്‍ന്നു നില്‍ക്കുമ്പോഴും ഇന്ത്യന്‍ ബോണ്ടുകള്‍ നേട്ടമുണ്ടാക്കി. 10 വര്‍ഷ സര്‍ക്കാര്‍ ബോണ്ട് യീല്‍ഡ് ചൊവ്വാഴ്ച 7.1473 ശതമാനം കുറവ് രേഖപ്പെടുത്തുകയായിരുന്നു. വിദേശ നിക്ഷേപകര്‍ വാങ്ങല്‍ തുടര്‍ന്നതാണ് ബോണ്ടുകളുടെ വിലകൂട്ടിയത്.
ഇന്ത്യന്‍ ബോണ്ടുകള്‍ അടുത്തവര്‍ഷത്തോടെ ജെപി മോര്‍ഗന്‍ ആഗോള സൂചികയില്‍ ചേര്‍ക്കപ്പെടുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പിനെ ഉദ്ദരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.” ബോണ്ടുകള്‍ ജെപി മോര്‍ഗന്റെ ജിബിഐ ഇഎം ഗ്ലോബല്‍ ഡൈവേഴ്‌സിഫൈഡ് ബോണ്ട് സൂചികയില്‍ 10 ശതമാനം വെയ്‌റ്റേജോടു കൂടി ചേര്‍ക്കപ്പെട്ടേയ്ക്കാം,” വിശകലന വിദഗ്ധരായ ഡാനി സുവാനപ്രൂതിയും സന്തനു സെന്‍ഗുപ്തയും എഴുതി. ഇന്ത്യയുടെ 1 ട്രില്യണ്‍ ഡോളര്‍ സോവറിന്‍ ബോണ്ട് മാര്‍ക്കറ്റ് വളര്‍ന്നുവരുന്ന വിപണികളില്‍ ഏറ്റവും വലുതാണ്.
അതേസമയം ഇതുവരെ ഒരു ആഗോള സൂചികയുടെയും ഭാഗമാകാന്‍ അതിനായിട്ടില്ല.
മാസത്തെ ഉയര്‍ന്ന നിരക്കില്‍ രൂപ
രൂപ ഡോളറിനെതിരെ മാസത്തെ ഉയര്‍ന്ന നിരക്കായ 79.16 ലെത്തി. സെപ്തംബര്‍ 30 ന് നടക്കുന്ന ആര്‍ബിഐ മോണിറ്ററി പോളിസി കമ്മിറ്റി യോഗം നിരക്ക് വര്‍ദ്ധനവിന് തുനിയുന്നതാണ് രൂപയെ ഉയര്‍ത്തിയത്. 79.5225 നിരക്കിലാണ് തിങ്കളാഴ്ച ഇന്ത്യന്‍ കറന്‍സി ക്ലോസ് ചെയ്തിരുന്നത്.