മാർച്ചിൽ എൽപിജി ഉപഭോഗത്തിൽ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്ഇറാൻ എണ്ണക്കപ്പലുകൾക്ക് സിക്ക തുറമുഖത്ത് അനുമതി നൽകി ഇന്ത്യയുഎസ് വിപണിയിലേക്കുള്ള ഇന്ത്യന്‍ വസ്ത്ര കയറ്റുമതിയില്‍ 28 ശതമാനം ഇടിവ്ഡീസല്‍, എടിഎഫ് കയറ്റുമതി തീരുവ ഉയര്‍ത്തി

ഇന്ത്യ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം, ചൈനയെ മറികടന്നു


ന്യൂഡല്‍ഹി: ചൈനയെ മറികടന്ന് ഇന്ത്യ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി. ഐക്യരാഷ്ട്ര സംഘടന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ നിലവില്‍ 1.428 ബില്യണാണ് (142 കോടി). ചൈനയുടേതിന് (1.425 ബില്യണ്‍) അപേക്ഷിച്ച് നേരിയ വര്‍ധനവ്.

ഇന്ത്യന്‍ ജനസംഖ്യയില്‍ 25 ശതമാനം 0-14 വയസ് ഗ്രൂപ്പില്‍ പെടുമ്പോള്‍ 18 ശതമാനം 10-19 വയസ് ഗ്രൂപ്പിലും 26 ശതമാനം 10-24 ഗ്രൂപ്പിലും 68 ശതമാനം 15-64 ഗ്രൂപ്പിലുമാണ്.

7 ശതമാനം 65 വയസിന് മുകളിലുള്ളവര്‍. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യയില്‍ മനുഷ്യരാശിയുടെ അഞ്ചിലൊന്ന് താമസിക്കുന്നു. യൂറോപ്പിലെയോ ആഫ്രിക്കയിലെയോ അമേരിക്കയിലെയോ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതല്‍.

ചൈനയുടെ കാര്യത്തിലും സമാന സാഹചര്യമാണുള്ളത്. എന്നാല്‍ 2050 ഓടെ ചൈനയുടെ ജനസംഖ്യ 1.317 ബില്യണായി ചുരുങ്ങുമ്പോള്‍ ഇന്ത്യയുടേത് 1.668 ബില്യണായി ഉയരും. വരുന്ന മൂന്ന് പതിറ്റാണ്ടുകളില്‍ രാജ്യത്തെ ജനസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമെന്ന് വിവിധ ഏജന്‍സിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

165 കോടിയില്‍ എത്തുന്നത് വരെ ജനസംഖ്യ ഉയരുകയും പിന്നീട് കുറയുകയും ചെയ്യും. തൊഴിലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതിനാല്‍ ജനസംഖ്യ കേന്ദ്രസര്‍ക്കാറിന് വെല്ലുവിളിയാണ്. പ്രത്യേകിച്ചും രാജ്യം കാര്‍ഷികതൊഴിലുകളില്‍ നിന്ന് അകന്നു നില്‍ക്കുന്ന സാഹചര്യത്തില്‍.

ജനസംഖ്യയുടെ പകുതി 30 വയസിന് താഴെയായത് തൊഴില്‍ ശക്തി വിളിച്ചോതുന്നു. ഇതോടെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറും.

X
Top