ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

ഇന്ത്യ – ഓസ്‌ട്രേലിയ മൊബിലിറ്റി ഡീൽ: ഇരു രാജ്യങ്ങൾക്കുമിടയിൽ വിദ്യാർത്ഥികളുടെയും വിദഗ്ധരുടെയും ഒഴുക്കു വർധിക്കും

കോർ സ്‌കിൽ വൈദഗ്ധ്യവും ഇംഗ്ലീഷ് പ്രാവീണ്യമുള്ള 30 വയസ്സിന് താഴെയുള്ള ഇന്ത്യക്കാർക്ക് ഓസ്‌ട്രേലിയയിൽ രണ്ട് വർഷത്തെ തൊഴിൽ വിസ

ഇന്ത്യൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിമാർ സിഡ്‌നിയിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് എഗ്രിമെന്റ് ഒപ്പുവച്ചതോടെ ഓസ്‌ട്രേലിയ-ഇന്ത്യ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പ് യാഥാർത്ഥ്യമായി. കരാർ ഇരു രാജ്യങ്ങൾക്കുമിടയിൽ വിദ്യാർത്ഥികൾ, ബിരുദധാരികൾ, അക്കാദമിക് ഗവേഷകർ, സംരംഭകർ എന്നിവരുടെ ഒഴുക്ക് പ്രോത്സാഹിപ്പിക്കുമെന്നാണ് വിലയിരുത്തൽ. നിയമപരമല്ലാത്ത കുടിയേറ്റവും മനുഷ്യക്കടത്തും തടയുന്നതിനും കരാർ ലക്ഷ്യമിടുന്നു. വ്യവസായം, അക്കാദമിക്സ്, കമ്മ്യൂണിറ്റി എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കാനുതകുന്ന ഓസ്‌ട്രേലിയ-ഇന്ത്യ റിലേഷൻസ് സെന്ററിന് ഗ്രേറ്റർ വെസ്റ്റേൺ സിഡ്‌നിയിലെ പാരമറ്റയിൽ തുടക്കമിടും.

ഇത്തവണത്തെ ഇന്ത്യ-ഓസ്‌ട്രേലിയ ഉഭയകക്ഷി ചർച്ചകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, ബിസിനസ് ബന്ധം, ഹരിത ഊർജം സംബന്ധിച്ച സഹകരണം, ബെംഗളൂരുവിലെ പുതിയ ഓസ്‌ട്രേലിയൻ കോൺസുലേറ്റ് ജനറൽ, ബ്രിസ്‌ബേനിൽ കോൺസുലേറ്റ് ജനറലിനായുള്ള ഇന്ത്യയുടെ പദ്ധതികൾ എന്നിവയും ഉൾപ്പെടുന്നു. കരാർ പ്രകാരം, കോർ സ്‌കിൽ വൈദഗ്ധ്യവും ഇംഗ്ലീഷ് പ്രാവീണ്യമുള്ള 30 വയസ്സിന് താഴെയുള്ള ഇന്ത്യക്കാർക്ക് ഓസ്‌ട്രേലിയയിൽ ജോലിയോ തുടർപഠന സ്ഥിരീകരണമോ ആവശ്യമില്ലാതെ രണ്ട് വർഷത്തെ ജോലി വിസയ്ക്ക് അർഹതയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആദ്യഘട്ടത്തിൽ പ്രതിവർഷം 3000 വിദ്യാർത്ഥികൾക്കാകും ഇതിന്റെ പ്രയോജനം ലഭിക്കുക.

നൈപുണ്യ ദൗർലഭ്യത്തിന് പരിഹാരം കാണാൻ ഓസ്‌ട്രേലിയ ഇന്ത്യയെ ഒരു വിശ്വസ്ത പങ്കാളി എന്ന നിലയിലാണ് കണക്കാക്കുന്നത്. 2022 ഡിസംബർ 29-ന് പ്രാബല്യത്തിൽ വന്ന ഓസ്‌ട്രേലിയ-ഇന്ത്യ സാമ്പത്തിക സഹകരണ, വ്യാപാര ഉടമ്പടിയുടെ ഭാഗമായി 1000 വർക്ക്, ഹോളിഡേ വിസ ലഭ്യമാക്കിയിരുന്നു.

ഇരു രാജ്യങ്ങൾക്കുമിടയിൽ വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും വൈദഗ്ധ്യമുള്ളവരുടെയും ഒഴുക്ക് വർദ്ധിപ്പിക്കുന്നതിന് സഹായകമായ പുതിയ കരാർ ഒരു നാഴികക്കല്ലാണെന്ന് യൂണിവേഴ്സിറ്റി ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് കാട്രിയോണ ജാക്സൺ പറഞ്ഞു. 2035 ഓടെ 500 ദശലക്ഷം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകാനുള്ള ഇന്ത്യയുടെ അഭിലാഷത്തിൽ ഓസ്‌ട്രേലിയൻ സർവ്വകലാശാലകൾക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു.

2019-ൽ, ഓസ്‌ട്രേലിയൻ സർവ്വകലാശാലകളുടെ കണക്കനുസരിച്ച്, അന്താരാഷ്ട്ര വിദ്യാഭ്യാസം ഓസ്‌ട്രേലിയയുടെ സമ്പദ്‌വ്യവസ്ഥക്ക് ആകെ സംഭാവന ചെയ്ത 40 ബില്യൺ ഡോളറിൽ 6.1 ബില്യൺ ഡോളർ ഇന്ത്യൻ വിദ്യാർത്ഥികളുടേതായിരുന്നു

X
Top