
ന്യൂഡല്‍ഹി: എസ്ആന്റ്പി സര്‍വീസസ് പിഎംഐ സൂചിക പ്രകാരം ഇന്ത്യന്‍ സേവന മേഖല, ഏപ്രിലില്‍ 13 വര്‍ഷത്തെ ഉയര്‍ന്ന വികാസം രേഖപ്പെടുത്തി. 62 ലേയ്ക്കാണ് പിഎംഐ സൂചിക വളര്‍ന്നത്.ഇത് തുടര്‍ച്ചയായ 21ാം മാസമാണ് സേവനരംഗം നേട്ടമുണ്ടാക്കുന്നത്.
ബിസിനസ് പ്രവര്‍ത്തനങ്ങളുടെ ചലനാത്മക പ്രതിഫലിപ്പിക്കുന്നതാണ് സൂചികയുടെ പ്രകടനം, എസ്ആന്റ് പി നിരീക്ഷിക്കുന്നു. പുതിയ ഓര്‍ഡറുകള്‍ 2010 ന് ശേഷം വര്‍ദ്ധിച്ചുവരികയാണ്. ഏപ്രിലില്‍ അന്താരാഷ്ട്ര ഡിമാന്റ് കൂടുതല്‍ മെച്ചപ്പെട്ടു.
കയറ്റുമതി ഓര്‍ഡറുകള്‍ മൂന്നുമാസത്തെ ഉയര്‍ച്ചയും വേഗതയും പ്രകടമാക്കി. ‘ഇന്ത്യയുടെ സേവന കയറ്റുമതി കുതിച്ചുയരുകയാണ്.ഏറ്റവും പുതിയ ബാലന്‍സ് ഓഫ് പേയ്മെന്റ് ഡാറ്റ കാണിക്കുന്നത് പ്രകാരം, ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ സേവന വ്യാപാര മിച്ചം 38.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.ജൂലൈ-സെപ്റ്റംബറില്‍ ഇത് 34.4 ബില്യണ്‍ ഡോളറായിരുന്നു.’ എസ്ആന്റ്പി നിരീക്ഷിക്കുന്നു.
ഫിനാന്‍സ് & ഇന്‍ഷുറന്‍സ് സെക്ടര്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. അതേസമയം തൊഴില്‍ വളര്‍ച്ച ഏപ്രിലില്‍ നിസ്സാരമാണ്. വില്‍പ്പന വളര്‍ച്ചയില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടും ബിസിനസ്സ് മനോഭാവം വര്‍ധിച്ചിട്ടും തൊഴില്‍ വളര്‍ച്ച ദുര്‍ബലമായി.
കൂടാതെ, ഭക്ഷണം, ഇന്ധനം, മരുന്ന്, ഗതാഗത ചെലവുകള്‍, വേതന പണപ്പെരുപ്പം എന്നിവ കാരണം ഇന്‍പുട്ട് ചെലവ് വര്‍ദ്ധിച്ചിട്ടുണ്ട്. ഉയര്‍ന്ന ചെലവ്, സേവന ദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറിയതോടെ സേവനങ്ങളുടെ വില വര്‍ദ്ധിച്ചു.
വിലവര്‍ദ്ധനവ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യ്ക്ക് ആശങ്കയുണ്ടാക്കും. നേരത്തെ ഏപ്രിലിലെ മാനുഫാക്ച്വറിംഗ് പിഎംഐ നാല്മാസത്തെ ഉയരത്തിലെത്തിയിരുന്നു. ഇതോടെ കോമ്പസിറ്റ് പിഎംഐ മാര്‍ച്ചിലെ 58.4 ല്‍ നിന്ന് 61.6 ആയി ഏപ്രിലില്‍ ഉയര്‍ന്നു.
2010 ന് ശേഷമുള്ള മികച്ച പ്രകടനം.






