നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

5ജി സേവനങ്ങൾ തുടങ്ങും മുൻപെ 6ജി പ്രഖ്യാപനവുമായി മോദി

മുംബൈ: ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യയ്ക്ക് 6ജി ലഭിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏതാനും ആഴ്ചകൾക്കുള്ളിൽ രാജ്യത്ത് 5ജി ടെലികോം സേവനങ്ങൾ തുടങ്ങും. ഇതിനിടെയാണ് മോദിയുടെ 6ജി പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

സ്മാർട് ഇന്ത്യ ഹാക്കത്തോൺ 2022 ഗ്രാൻഡ് ഫിനാലെയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 6ജി സേവനങ്ങൾ ആരംഭിക്കാൻ ഇന്ത്യ തയാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്.

സ്മാർട് ഇന്ത്യ ഹാക്കത്തോൺ 2022 ന്റെ ഗ്രാൻഡ് ഫിനാലെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോളിലൂടെയാണ് പങ്കെടുത്തത്. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ എല്ലാ പ്രധാന നഗര, ഗ്രാമപ്രദേശങ്ങളിലും 5ജി സേവനങ്ങൾ ലഭ്യമാകുമെന്ന് കേന്ദ്രമന്ത്രി വൈഷ്ണവ് പറഞ്ഞു. 5ജി സേവനങ്ങൾ ചെലവുകുറഞ്ഞതും വ്യാപകമായി ലഭ്യമാക്കുമെന്നും സർക്കാർ ഉറപ്പു നൽകി.

അടുത്തിടെ പൂർത്തിയായ സ്‌പെക്‌ട്രം ലേലത്തിൽ ഭാരതി എയർടെൽ, റിലയൻസ് ജിയോ, അദാനി ഡേറ്റ നെറ്റ്‌വർക്കുകൾ, വോഡഫോൺ ഐഡിയ എന്നിവയാണ് 5ജി സേവനങ്ങൾക്കായി ഏറ്റവും കൂടുതൽ ലേലം വിളിച്ചത്. പിടിഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, 5ജി യുടെ വേഗത്തിലുള്ള വിന്യസിക്കലിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ഭംഗിയായി നടക്കുന്നുണ്ടെന്ന് വൈഷ്ണവ് പറഞ്ഞു.

X
Top