ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫിന്റെ അറ്റാദായത്തിൽ വര്‍ധനവ്

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സിന്റെ അറ്റാദായം 27 ശതമാനം വര്‍ധിച്ച് 4.51 ബില്യണ്‍ രൂപയായി.

പുതിയ ബിസിനസിന്റെ മൂല്യം 10.15 ബില്യണ്‍ രൂപയിലെത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പരിരക്ഷാ വിഭാഗത്തിലെ റീട്ടെയില്‍ ബിസിനസ് വാര്‍ഷികാടിസ്ഥാനത്തില്‍ 73.7 ശതമാനം വര്‍ധിച്ചിട്ടുണ്ട്. പുതിയ ബിസിനസ് പരിരക്ഷാ മൂല്യം 52 ശതമാനം വര്‍ധിച്ച് 1.1 ട്രില്യണ്‍ രൂപയിലുമെത്തിയിട്ടുണ്ട്.

പരിരക്ഷ, റിട്ടയര്‍മെന്റ് ആവശ്യം, സാമ്പത്തിക സുരക്ഷിതത്വം എന്നിവയ്ക്കായി ദശലക്ഷക്കണക്കിനു വരുന്ന ജനങ്ങളെ പിന്തുണക്കേണ്ട സാമൂഹിക ആവശ്യകതയാണു തങ്ങള്‍ നിറവേറ്റുന്നതെന്ന് ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അനുപ് ബാഗ്ചി പറഞ്ഞു.

X
Top