എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

കേരളത്തിൽ വാഹനങ്ങളുടെ എണ്ണത്തിൽ കുതിപ്പ്; 10 വർഷത്തിനിടെ 93 ശതമാനം വർധനയെന്ന് കണക്കുകൾ

മലപ്പുറം: കേരളത്തിൽ വാഹനങ്ങളുടെ എണ്ണത്തിൽ കുതിപ്പുതുടരുന്നു. ആയിരംപേർക്ക് 466 വാഹനങ്ങൾ. ഫെബ്രുവരി അഞ്ചിന് നിയമസഭയിൽവെച്ച സംസ്ഥാന ആസൂത്രണബോർഡിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഈ കണക്ക്. 2013-ൽ 80,48,673 വാഹനങ്ങളായിരുന്നു കേരളത്തിൽ. 2022-ൽ ഇത് 1,55,65,149 ആയി. വർധന 93 ശതമാനം.

ഇരുചക്രവാഹനങ്ങൾ ഇരട്ടിയായി

കാരണം: സ്ത്രീകൾ കൂടുതലായി ഇരുചക്രവാഹനങ്ങൾ ഉപയോഗിച്ചുതുടങ്ങി
2013- 50,41,495
2022- 1,01,51,286

ബസുകളിലും വർധന

2013- 34,161
2022- 49,791

യാത്രാബസുകളുടെമാത്രം കണക്കാണിത്. സർക്കാർ കണക്കിൽ രജിസ്റ്റർചെയ്തിട്ടുണ്ടെങ്കിലും പലതും കട്ടപ്പുറത്താണെന്ന് ബസ്സുടമകൾ. നികുതി അടയ്ക്കാഞ്ഞതിനാൽ ഓടാൻ കഴിയാത്തവയുമുണ്ട്.

കാർ: ഒന്നര ഇരട്ടി

2013- 13,58,728
2022- 32,58,312

കാരണം: ഇടത്തരം കുടുംബങ്ങൾ കൂടുതലായി കാർ വാങ്ങുന്നു. 2018-2019-ൽ 27 ലക്ഷം കാറുകളുണ്ടായിരുന്നു. കോവിഡ് കഴിഞ്ഞപ്പോഴേക്കും 32.5 ലക്ഷമായി. കോവിഡ് കാലത്ത് കൂടുതൽ കുടുംബങ്ങൾ സ്വന്തംവാഹനങ്ങളെ ആശ്രയിച്ചുതുടങ്ങി.

ഓട്ടോറിക്ഷ അല്പം കൂടി

2013- 6,02,547
2022- 7,09,289

റോഡ് പഴയ റോഡുതന്നെ

വാഹനങ്ങളുടെ എണ്ണം ഇരട്ടിയായെങ്കിലും റോഡിന്റെ നീളത്തിൽ അത്രമാറ്റമുണ്ടായിട്ടില്ല. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് 2011-ൽ 23,241 കിലോമീറ്റർ റോഡുണ്ടായിരുന്നു. 2022-ൽ 29,522.15 കിലോമീറ്ററായി. 30 ശതമാനത്തോളം വർധന.

കേരളത്തിലെ റോഡ് സാന്ദ്രത 100 ചതുരശ്രകിലോമീറ്ററിന് 548 കിലോമീറ്ററാണ്. ദേശീയ ശരാശരിയുടെ മൂന്നിരട്ടി വരുമിതെന്ന് അവലോകന റിപ്പോർട്ട് പറയുന്നു.

X
Top