തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സ്വകാര്യ നിക്ഷേപത്തില്‍ വര്‍ധന

ന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് ഈ കലണ്ടര്‍ വര്‍ഷം 4.15 ബില്യണ്‍ ഡോളര്‍ പ്രൈവറ്റ് ഇക്വിറ്റി (പിഇ) നിക്ഷേപം ആകര്‍ഷിച്ചതായി റിപ്പോര്‍ട്ട്്. 32 ശതമാനം പ്രതിവര്‍ഷ വര്‍ധനയാണ് ഈ മേഖലയിലുണ്ടായത്.

റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് നൈറ്റ് ഫ്രാങ്ക് ഇന്ത്യ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സ്വകാര്യ ഇക്വിറ്റി നിക്ഷേപം 2024 കലണ്ടര്‍ വര്‍ഷത്തില്‍ 4,153 മില്യണ്‍ ഡോളറിലെത്തിയതായി വ്യക്തമാക്കുന്നു.

മൊത്തം നിക്ഷേപത്തിന്റെ 45 ശതമാനവും നേടിയ വെയര്‍ഹൗസിംഗ് മേഖലയാണ് മുന്നില്‍. 28 ശതമാനം റസിഡന്‍ഷ്യല്‍ മേഖലയും 26 ശതമാനം ഓഫീസ് മേഖലയുമാണ്.

2024-ല്‍, റെസിഡന്‍ഷ്യല്‍ മേഖലയില്‍ പിഇ നിക്ഷേപം ഇരട്ടിയിലധികമായി 1,177 മില്യണ്‍ ഡോളറായി ഉയര്‍ന്നു. നിലവിലെ കലണ്ടര്‍ വര്‍ഷത്തില്‍ വെയര്‍ഹൗസിംഗ് മേഖലക്ക് 1,877 മില്യണ്‍ യുഎസ് ഡോളറും ഓഫീസ് പ്രോപ്പര്‍ട്ടികള്‍ക്ക് 1,098 മില്യണ്‍ ഡോളറും ലഭിച്ചു.

സാമ്പത്തിക സുസ്ഥിരതയും സ്ഥിരമായ വളര്‍ച്ചയും മൂലം കഴിഞ്ഞ ദശകത്തില്‍ ഇന്ത്യ നിക്ഷേപങ്ങളില്‍ വര്‍ധനവ് രേഖപ്പെടുത്തി എന്ന് നൈറ്റ് ഫ്രാങ്ക് ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശിശിര്‍ ബൈജല്‍ പറഞ്ഞു.

ഇ-കൊമേഴ്സ്, തേര്‍ഡ്-പാര്‍ട്ടി ലോജിസ്റ്റിക്സ് എന്നിവയുടെ ഉയര്‍ച്ചയാല്‍ പ്രചോദിതമായ വെയര്‍ഹൗസിംഗ് മേഖല, നിക്ഷേപങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്വീകര്‍ത്താവായി ഉയര്‍ന്നുവന്നു, തുടര്‍ന്ന് പാര്‍പ്പിട മേഖലയും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഓഫീസ് സെഗ്മെന്റ് ഇടിഞ്ഞപ്പോള്‍, ഇന്ത്യന്‍ വാണിജ്യ റിയല്‍ എസ്റ്റേറ്റ് പ്രതിരോധശേഷി നിലനിര്‍ത്തുന്നു. ജോലിസ്ഥലങ്ങളിലേക്കുള്ള മടങ്ങിവരവ്, വാടക മൂല്യങ്ങള്‍ ശക്തിപ്പെടുത്തല്‍ തുടങ്ങിയ ഘടകങ്ങള്‍ ഇതിനെ പിന്തുണയ്ക്കുന്നു,’ ബൈജല്‍ പറഞ്ഞു.

ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലെ മൊത്തം പിഇ നിക്ഷേപത്തില്‍ 50 ശതമാനം ഓഹരിയുള്ള മുംബൈയാണ് ഏറ്റവും ഇഷ്ടപ്പെട്ട ഡെസ്റ്റിനേഷന്‍.

2024-ല്‍ നടത്തിയ മൊത്തം പിഇ നിക്ഷേപങ്ങളില്‍, യു.എ.ഇ.യില്‍ നിന്നുള്ള ഏറ്റവും കൂടിയ മൂലധന പ്രവാഹം 1.7 ബില്യണ്‍ യുഎസ് ഡോളറാണ്, ഇത് ഇന്ത്യയിലെ നിക്ഷേപത്തിന്റെ 42 ശതമാനം വരും. ഇന്ത്യന്‍ നിക്ഷേപകര്‍ 2024-ല്‍ 1.3 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു. ഇത് ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലെ മൊത്തം പിഇ നിക്ഷേപത്തിന്റെ 32 ശതമാനമാണ്.

സിംഗപ്പൂര്‍ ആസ്ഥാനമായുള്ള സ്ഥാപനങ്ങളും ഫണ്ടുകളും ഇന്ത്യയില്‍ സ്വകാര്യ ഇക്വിറ്റിയില്‍ 633.7 മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്.

X
Top