ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

നുവാമ വെല്‍ത്ത്, ജെയിന്‍ സ്ട്രീറ്റ് ഇടങ്ങളില്‍ ഇന്‍കം ടാക്‌സ് സര്‍വേ

മുംബൈ: നുവാമ വെല്‍ത്ത് മാനേജ്‌മെന്റ്, ജെയ്ന്‍ സ്ട്രീറ്റ് എന്നിവയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സര്‍വേ നടത്തിയതായി സിഎന്‍ബിസി ടിവി 18 റിപ്പോര്‍ട്ട് ചെയ്തു. ജെയ്ന്‍ സ്ട്രീറ്റിന്റെ വ്യാപാര പങ്കാളിയാണ് നുവാമ.

കമ്പനി ഓഹരി 0.6 ശതമാനം ഇടിഞ്ഞ് 7365 രൂപയിലാണുള്ളത്. നേരത്തെ കൃത്രിമ ഓഹരി ഇടപാട് നടത്തിയതിന്റെ പേരില്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ജെയ്ന്‍ സ്ട്രീറ്റിനെതിരെ നടപടിയെടുത്തിരുന്നു.

തുടര്‍ന്ന് എസ്‌ക്രോ അക്കൗണ്ടില്‍ 4843.5 കോടി രൂപ നിക്ഷേപിക്കാനുള്ള നിര്‍ദ്ദേശം പാലിച്ചതിനെ തുടര്‍ന്ന് യുഎസ് ട്രേഡിംഗ് സ്ഥാപനത്തിന്റെ വിലക്ക് നീക്കാന്‍ സെബി തയ്യാറായി.

അതേസമയം ജെയ്ന്‍ സ്ട്രീറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.

2023 ജനുവരി മുതല്‍ 2025 മെയ് വരെയുള്ള 21 വ്യത്യസ്ത എക്‌സ്‌പൈറി ദിവസങ്ങളില്‍ നിഫ്റ്റി, ബാങ്ക് നിഫ്റ്റി തുടങ്ങിയ ഇന്‍ഡക്‌സ് ലെവലുകളില്‍ ജെയിന്‍ സ്ട്രീറ്റ് കൃത്രിമം കാണിച്ചുവെന്നാണ് സെബി കണ്ടെത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിക്കുന്നതില്‍ നിന്നും കമ്പനിയെ വിലക്കാനും നിക്ഷേപങ്ങള്‍ മരവിപ്പിക്കാനും 4843.57 കോടി രൂപ പിഴ ചുമത്താനും റെഗുലേറ്റര്‍ തീരുമാനിച്ചു. സെബി ഒരു കമ്പനിയ്ക്ക് മേല്‍ ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിത്.

X
Top