
ന്യൂഡല്‍ഹി: ഇലക്ട്രോണിക് ഫയലിംഗും അപ്പീലുകളുടെ പ്രോസസ്സിംഗും ഉറപ്പാക്കുന്ന ഇ-അപ്പീല്‍ പദ്ധതി ആദായനികുതി വകുപ്പ് പ്രഖ്യാപിച്ചു. ‘ഇ-അപ്പീല് സ്‌കീം, 2023’ പ്രകാരം, മുന്‍പാകെ വരുന്ന അപ്പീലുകള്‍ ജോയിന്റ് കമ്മീഷണര്‍(അപ്പീലുകള്‍) തീര്‍പ്പാക്കുകയോ അനുവദിക്കുകയോ കൈമാറുകയോ ചെയ്യും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വ്യക്തിഗത ഹിയറിംഗിനും പദ്ധതി വ്യവസ്ഥ ചെയ്യുന്നു.
ഇ-അപ്പീലുകള്‍ നടപ്പാക്കുന്നത് കൂടുതല്‍ കാര്യക്ഷമവും ആക്‌സസ് ചെയ്യാവുന്നതും ഉത്തരവാദിത്തമുള്ളതുമായ നികുതി സമ്പ്രദായം ഉറപ്പാക്കും. ആവഴിയ്ക്കുള്ള പുരോഗമനപരമായ ചുവടുവപ്പായാണ് നംഗിയ ആന്‍ഡേഴ്‌സണ്‍ ഇന്ത്യ പങ്കാളി നീരജ് അഗര്‍വാള പദ്ധതിയെ കാണുന്നത്.
”സൂക്ഷ്മമായ തയ്യാറെടുപ്പ്, ക്ലെയിമുകള്‍ സാധൂകരിക്കുന്നതിന് സമഗ്രമായ പിന്തുണാ ഡോക്യുമെന്റേഷന്‍ നല്‍കല്‍ വഴി അപ്പീലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കപ്പെടും. അതേസമയം നടപടിക്രമങ്ങള്‍ നടപ്പാക്കുന്നതും നികുതിദായകര്‍് പ്രതികരിക്കാന്‍ എടുക്കാന്‍ സമയവും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാണ്,” അഗര്‍വാള കൂട്ടിച്ചേര്‍ത്തു.