Alt Image
ബജറ്റ് അവതരണം പൂർത്തിയായി ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതം

നികുതിദായകരുടെ എണ്ണം 10 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ആദായനികുതി അതോറിറ്റി

ന്യൂഡല്‍ഹി: ഇടയ്ക്കിടെയുള്ള വിദേശ യാത്ര,അമിത വൈദ്യുത ബില്‍, ഡിസൈനര്‍ വസ്ത്രങ്ങള്‍, ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളില്‍ നിന്ന് സേവനം സ്വീകരിക്കുക തുടങ്ങി ഉയര്‍ന്ന ചെലവഴിക്കല്‍ ഇനി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ റഡാറില്‍പെടും. നികുതിദായകരുടെ എണ്ണം 2024 സാമ്പത്തികവര്‍ഷത്തില്‍ 10 ശതമാനം വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ് ബോര്‍ഡ്. ഇതിന്റെ ഭാഗമായാണ് ഉയര്‍ന്ന തുകയുടെ ബില്ലുകള്‍ പരിശോധിക്കുക.

2024 ല്‍ നികുതിദായകരുടെ എണ്ണം 86 ദശലക്ഷമാക്കാനാണ് ബോര്‍ഡ് ശ്രമിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ബന്ധിതരായ സ്ഥാപനങ്ങള്‍ നികുതി വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഈയാഴ്ച അംഗീകാരത്തിനായി സര്‍പ്പിക്കുന്ന പദ്ധതിയുടെ കരട് നടപ്പ് മാസത്തില്‍ തന്നെ പ്രാബല്യത്തില്‍ വന്നേയ്ക്കാം.

ടാക്‌സ് ഡിഡക്ടഡ് അറ്റ് സോഴ്‌സ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് വരുമാന റിട്ടേണ്‍ ഫയലിംഗ് വര്‍ദ്ധിക്കുന്നില്ല. പ്രത്യേകിച്ചും ക്രിപ്‌റ്റോകറന്‍സി,ഓണ്‍ലൈന്‍ ഗെയ്മിംഗ് ഇടപാടുകളില്‍. ഈ സാഹചര്യത്തിലാണ് നികുതി വകുപ്പ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

നികുതി മാദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നതിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നു.

X
Top