നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

സിറ്റി ബാങ്ക് കാർഡുകൾ ഇനി ആക്സിസ് ബാങ്കിന് കീഴിൽ; സിറ്റി ബാങ്ക് സേവനങ്ങൾ ആക്സിസ് ബാങ്ക് ഏറ്റെടുത്തത് 11,603 കോടി രൂപയ്ക്ക്

സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഇനി ആക്സിസ് ബാങ്കിന് കീഴിലാകും. ജൂലൈ 15 ന് നടപടികൾ പൂർത്തിയാകും. അതുപോലെ ജൂലൈ ഒന്നു മുതൽ രാജ്യത്തെ റുപേ കാർഡ് ഉപഭോക്താക്കൾക്ക് റുപേ കാർഡുകളിലെ മാഗ്നറ്റിക് സ്ട്രൈപ്പ് ഇടപാടുകൾക്കായി സ്വൈപ് ചെയ്യാനാകിലല്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് ഇത് ബാധകമാണ്.

ആക്‌സിസ് ബാങ്ക് വെബ്‌സൈറ്റ് അനുസരിച്ച് സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് ഇനി പുതിയ നിബന്ധനകളും വ്യവസ്ഥകളും ബാധകമാകും. ഫീസിലും ചാർജുകളിലും വ്യത്യാസം വരും.

ഇന്ത്യയിലെ സിറ്റി ബാങ്കിൻ്റെ ഉപഭോക്തൃ ബിസിനസ്സ് 2023 മാർച്ച് ഒന്നു മുതൽ ആണ് ആക്‌സിസ് ബാങ്കിലേക്ക് മാറ്റിയത്. 11,603 കോടി രൂപയ്ക്കാണ് സിറ്റി ബാങ്ക് ഇന്ത്യയുടെ ബിസിനസുകളും ബാങ്കിംഗ് ഇതര ധനകാര്യ സേവനങ്ങളും ആക്‌സിസ് ബാങ്ക് ഏറ്റെടുത്തത്.

സിറ്റിബാങ്ക് ഇന്ത്യയുടെ ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡുകൾ, ഭവന വായ്പകൾ, വ്യക്തിഗത വായ്പകൾ, റീട്ടെയിൽ ബാങ്കിംഗ് സേവനങ്ങൾ എന്നിവയെല്ലാം തുടർന്നും ലഭ്യമാകും.

സിറ്റി-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ കാർഡുകൾ ലഭിക്കും. പുതിയത് ലഭിക്കുന്നതുവരെ പഴയ കാർഡുകൾ തടസമില്ലാതെ ഉപയോഗിക്കാനാകും. പുതിയ ആക്‌സിസ് ബാങ്ക് കാർഡുകൾ നൽകുന്നതുവരെ സിറ്റി കാർഡ് ഉടമകൾക്ക് നിലവിലെ കാർഡുകൾ ഉപയോഗിക്കാം.

നിലവിലുള്ളതിനേക്കാൾ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ പുതിയ കാർഡുകൾ വാഗ്ദാനം ചെയ്യും എന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. നിലവിലെ സിറ്റി കാർഡ് ഉടമകൾക്ക് റിവാർഡ് പോയിൻ്റുകൾ പിൻവലിക്കുന്നതിലും ലോഞ്ച് ആക്‌സസ് ആനുകൂല്യങ്ങളിലും മാറ്റങ്ങൾ ഉണ്ടാകില്ലെന്ന് ബാങ്ക് അറിയിച്ചു.

X
Top