ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ആഗോള ബാങ്കിംഗ് പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ല – മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ദുവ്വുരി സുബ്ബറാവു

ഹൈദരാബാദ്: അമേരിക്കയിലേയും യൂറോപ്പിലേയും ബാങ്കിംഗ് പ്രതിസന്ധിയുടെ സ്വാധീനം ഇന്ത്യയില്‍ പരിമിതമായിരിക്കും,മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ദുവ്വുരി സുബ്ബറാവു പറയുന്നു. ഇവിടുത്തെ ബാങ്കിംഗ് സംവിധാനം ശക്തമായതിനാലാണ് ഇത്.

”ഇന്ത്യന്‍ ബാങ്കുകളുടെ റീട്ടെയില്‍ ഡെപ്പോസിറ്റ് വൈവിധ്യപൂര്‍ണ്ണമാണ്. ക്രെഡിറ്റ് നിലവാരം മികച്ചതും. ലിക്വിഡിറ്റി ആവശ്യത്തിനുണ്ട്. മാത്രമല്ല സുരക്ഷമാനദണ്ഡമായ എസ്എല്‍ആറും (നിയമപരമായ ലിക്വിഡിറ്റി റേഷ്യോ) തൃപ്തികരമാണ്.’ സുബ്ബറാവു ചൂണ്ടിക്കാട്ടി.

2008-09 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് (എന്താണ്) സംഭവിച്ചത് പോലെ വന്‍പ്രത്യാഘാതം അസംഭവ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ ശ്രദ്ധാലുക്കളായിരിക്കണം. സുബ്ബറാവു ആര്‍ബിഐ ഗവര്‍ണറായിരുന്ന 2013 മെയ് 22 നും ഓഗസ്റ്റ് 30 നും ഇടയില്‍ വിദേശ നിക്ഷേപം ഇന്ത്യയില്‍ നിന്നും വന്‍തോതില്‍ പിന്‍വലിക്കപ്പെട്ടിരുന്നു.

തുടര്‍ന്ന് രൂപയുടെ മൂല്യം 15 ശതമാനം ഇടിയുകയും പലിശനിരക്കുയര്‍ത്താന്‍ ആര്‍ബിഐ നിര്‍ബന്ധിതരാകുകയും ചെയ്തു. എന്നാല്‍ വിദേശ നാണ്യ ശേഖരം അപ്പോള്‍ പരിമതമായിരുന്നെന്ന് സുബ്ബറാവു ഓര്‍ത്തു. ധനകമ്മി അനിയന്ത്രിതമായി തുടര്‍ന്നു.

നിലവില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ‘ കറന്റ്അക്കൗണ്ട് കമ്മി കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ വര്‍ധിച്ചുവെങ്കിലും ഇപ്പോഴും പരിധിക്കുള്ളിലാണ്. ധനകമ്മി നിയന്ത്രണവിധേയമാണ്. മാത്രമല്ല വളരെയധികം വിദേശനാണ്യ ശേഖരവുമുണ്ട്, സുബ്ബറാവു ചൂണ്ടിക്കാട്ടുന്നു.

X
Top