നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആർബിഐ വീണ്ടും ശക്തമാക്കിയേക്കുംഇന്ത്യയില്‍ കറന്‍സി പ്രചാരം ഇരട്ടിയായിഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം: വിപണി ഇടപെടലുകൾ ശക്തമാക്കി കേന്ദ്രവും ആർബിഐയുംഅമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി: വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ കരുതലെടുക്കുന്നുബസ്മതി അരിയുടെ കയറ്റുമതി വര്‍ധിച്ചു

ആഗോള വളര്‍ച്ച സാധ്യത പ്രോത്സാഹനജനകമല്ല, ഇന്ത്യയുടെ സ്ഥാനം തിളക്കമാര്‍ന്നത് – ഐഎംഎഫ് എംഡി ക്രിസ്റ്റലീന ജോര്‍ജിയേവ

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ആഘാതങ്ങള്‍ക്കിടയില്‍ ആഗോള വളര്‍ച്ച ‘ വീണ്ടെടുക്കല്‍’ പ്രകടമാക്കുന്നു. എങ്കിലും സാധ്യതകള്‍ പ്രോത്സാഹനജനകമല്ല, അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവ പറഞ്ഞു. ജി 20 ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. “… പ്രവര്‍ത്തനം മന്ദഗതിയിലാണ്, പ്രത്യേകിച്ച് ഉല്‍പാദന മേഖലയില്‍.”

“കൂടുതല്‍ മുന്നോട്ട് നോക്കുമ്പോള്‍, ഇടത്തരം വളര്‍ച്ചാ സാധ്യതകള്‍ ദുര്‍ബലമായി തുടരുന്നു. മാത്രമല്ല, രാജ്യങ്ങളിലുടനീളമുള്ള സാമ്പത്തിക വ്യതിയാനങ്ങള്‍ ആശങ്കപരത്തുന്നവയാണ്. എന്നാല്‍ ചില പോക്കറ്റുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.ദുര്‍ബലമായ രാജ്യങ്ങള്‍ കൂടുതല്‍ പിറകിലാണ്,”അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ സ്ഥാനം തിളക്കമാര്‍ന്നതാണെന്നും ജോര്‍ജിയേവ പറയുന്നു.
ഭാവി വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലും, പണപ്പെരുപ്പം സുസ്ഥിരമായ അടിസ്ഥാനത്തില്‍ കുറയ്ക്കുക എന്നതാണ് ലക്ഷ്യം.സമീപ മാസങ്ങളില്‍ കണ്ട ഇടിവ് പ്രോത്സാഹജനകമാണെന്നും ജോര്‍ജിയേവ അറിയിച്ചു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കര്‍മാരും സമാന കാഴ്ചപ്പാടാണ് മുന്നോട്ട് വയ്ക്കുന്നത്.

X
Top