ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

ബോണസ് ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് ഇന്‍സെക്ടിസൈഡ്‌സ് ഇന്ത്യ ലിമിറ്റഡ്

മുംബൈ: ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 3 നിശ്ചയിച്ചിരിക്കയാണ് ഇന്‍സെക്ടിസൈഡ്‌സ് ഇന്ത്യ ലിമിറ്റഡ് (ഐഐഎല്‍). 1:2 അനുപാതത്തിലാണ് ബോണസ് ഓഹരി വിതരണം. അതായത് 10 രൂപ മുഖവിലയുള്ള 2 ഓഹരിയ്ക്ക് 1 ഓഹരി ബോണസായി ലഭ്യമാകും.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 39 ശതമാനം ഉയര്‍ന്ന സ്‌റ്റോക്കാണ് കമ്പനിയുടേത്. 2022 ല്‍ 37.17 ശതമാനം നേട്ടവും കൈവരിച്ചു. എതിരാളികളുമായി തട്ടിച്ചുനോക്കുമ്പോള്‍ അണ്ടര്‍വാല്യൂഡ് സ്റ്റോക്കാണിത്.

പിബി റേഷ്യോ 2.23 ശതമാനവും പിഇ റേഷ്യോ 17.57 ശതമാനവുമാണ്. പ്രമോട്ടര്‍മാര്‍ 72.16 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കുമ്പോള്‍ 6.66 ശതമാനം വിദേശ നിക്ഷേപകരും 10.98 ശതമാനം ആഭ്യന്തര നിക്ഷേപകരും കൈയ്യാളുന്നു.

പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് 10.20 ശതമാനമാണ്. 2019 മുതല്‍ ഉയര്‍ന്ന പ്രമോട്ടര്‍, വിദേശ നിക്ഷപക ഷെയര്‍ഹോള്‍ഡിംഗാണ് കമ്പനിയുടേത്.

X
Top