ജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പിനഗരവീടുകൾക്ക് പലിശ സബ്‌സിഡി വായ്പാ പദ്ധതി ഒരുങ്ങുന്നുവിദേശ നിക്ഷേപകര്‍ കടപ്പത്ര വിപണിയില്‍നിന്ന് പിന്മാറുന്നുഇന്ത്യൻ സ്മാര്‍ട്ട്ടിവി വിപണി കുതിക്കുന്നു

1000 കോടി രൂപയ്ക്ക് അശോക ബിൽഡ്‌കോണിന്റെ പ്രോജെക്ട് എൻഐഐഎഫ് ഏറ്റെടുത്തേക്കും

മുംബൈ: രാജ്യത്തെ ആദ്യത്തെ ഇൻഫ്രാ-ഫോക്കസ്ഡ് കോർപ്പസായ നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (NIIF), അശോക ബിൽഡ്‌കോണിന്റെയും മക്വാരി ഇന്ത്യയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ഒരു റോഡ് പ്രോജക്റ്റ് ഏറ്റെടുക്കുന്നതിനുള്ള വിപുലമായ ചർച്ചയിലാണ് എന്നാണ് ലഭിക്കുന്ന വിവരം. ഇതിന് ഏകദേശം ₹1,000 കോടി രൂപയുടെ മൂല്യമുള്ളതായി കണക്കാക്കപ്പെടുന്നു. SH-31 ന്റെ 120-കിലോമീറ്റർ ജയോറ-നായഗാവ് സെക്ഷനിൽ പ്രവർത്തിക്കുന്ന ജോറ-നായഗാവ് ടോൾ റോഡ് കമ്പനിയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള ചർച്ചകൾ അവസാനഘട്ടത്തിലെത്തിയെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. അശോകയുടെ അനുബന്ധ സ്ഥാപനത്തിന് ഈ ജയോറ-നായഗാവ് ടോൾ റോഡ് കമ്പനിയിൽ 74% ഓഹരിയുണ്ട്, ബാക്കിയുള്ള 26% ഓഹരി മാക്വാറി ഇന്ത്യയ്ക്കാണ്.

ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും, ഒരു മാസത്തിനുള്ളിൽ കരാർ ഒപ്പിടുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. എൻഐഐഎഫ് മാസ്റ്റർ ഫണ്ട് ഇൻകുബേറ്റ് ചെയ്ത റോഡ് പ്ലാറ്റ്‌ഫോമായ അതാങ് ഇൻഫ്രാസ്ട്രക്ചർ വഴിയാണ് അസറ്റ് ഏറ്റെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ വാർത്തകളോട് ഔദ്യോഗിക പ്രതികരണം നടത്താൻ കമ്പനികൾ തയ്യാറായില്ല.

X
Top