
ന്യൂഡല്‍ഹി: ഓഹരി തിരിച്ചു വാങ്ങലിനായി ഓഹരിയുടമകളുടെ അനുമതി തേടാനിരിക്കയാണ് ഐഇഎക്‌സ് (ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച്). 98 കോടി രൂപയുടെ ഓഹരികളാണ് തിരിച്ചുവാങ്ങുക. ഇതിനായി ഡയറക്ടര്‍ ബോര്‍ഡ് അനുമതി നവംബര്‍ 25 ന് ലഭ്യമായി.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഓഹരി നേരിട്ട താഴ്ച 44.26 ശതമാനമാണ്. 2022 ല്‍ 42.8 ശതമാനവും പൊഴിച്ചു. 2021 ഡിസംബറിലെ304.05 രൂപയാണ് 52 ആഴ്ച ഉയരം.
2022, ഒക്ടോബര്‍ 25 ന് രേഖപ്പെടുത്തിയ 133.95 രൂപയാണ് 52 ആഴ്ച താഴ്ച. സെപ്തംബറിലവസാനിച്ച പാദത്തില്‍ കമ്പനി അറ്റാദായം 8.4 ശതമാനം കുറഞ്ഞ് 71.20 കോടി രൂപയായിരുന്നു. വില്‍പന 13.75 ശതമാനം ഇടിവ് നേരിട്ട് 95.20 കോടി രൂപയായി.
ട്രേഡിംഗ് പ്ലാറ്റ്‌ഫോം വഴി ഇലക്ട്രിസിറ്റി മാര്‍ക്കറ്റ് നടത്തുന്ന സ്ഥാപനമാണിത്. റിന്യൂവബിള്‍സ്, സര്‍ട്ടിഫിക്കറ്റ്‌സ് എന്നിവയുടെ ട്രേഡ് മാര്‍ക്കറ്റും പ്രധാനം ചെയ്യുന്നു.